പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാൽ അറ്റ് പോവുകയും, ഇടതു കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു . ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ ട്രാക്കിൽ നിന്നാണ് ഇയാളുടെ അറ്റുപോയ കാൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഏഴേ മുക്കാലോടെയായിരുന്നു സംഭവം . ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് സിദ്ദിഖിന് അപകടമുണ്ടായത്. നിലവിൽ സിദ്ദിഖ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജഡ്ജി ഹണി എം. വര്‍ഗീസിന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം; നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടതിനാല്‍ ദീര്‍ഘകാലമായി എറണാകുളം പ്രിന്‍സിപ്പല്‍ കോടതി ജഡ്ജിയായി
ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?





