തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയിലും വടശ്ശേരി ദാമോദരമേനോൻ സതീശൻ. നിലപാട് ആവർത്തിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രി വി ഡി സതീശൻ എംഎൽഎ എന്ന നിലയിൽ ഇന്ന് നിയമ സഭയിൽ സത്യപ്രതിജ്ഞ ചെയ്തത് വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന പേരിൽ. മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതും ഇതേ പേരിലായിരുന്നു.
വി ഡി സതീശൻ തന്റെ പേരിലെ ജാതിവാൽ ഉയർത്തിപ്പിടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങിലൂടെ ശ്രമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. കെപിസിസി വക്താക്കളായ ഡോ.ജിൻറ്റോ ജോൺ, അഡ്വ.വി ആർ അനൂപ് എന്നിവരും സതീശനെതിരെ രംഗത്തുവന്നിരുന്നു.
തന്റെ പിതാവിന്റെ പേര് ദാമോദരമേനോൻ എന്നാണെന്നും തന്റെ ഇനിഷ്യലിന്റെ എക്സ്പാൻഷൻ എന്ന നിലയിൽ പിതാവിന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റെന്നുമായിരുന്നു വി ഡി സതീശന്റെ മറുപടി. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


പി.ടി. കുഞ്ഞുമുഹമ്മദ് കുരുക്കില്‍ ! ചലച്ചിത്ര പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം!
കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി





