പാലക്കാട് : ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹൻ കുമാറിൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ ഇവരെ കുത്തിപ്പരിക്കേൽപ്പിച്ച പത്മജയുടെ ഭർത്താവ് അനിൽ കുമാർ പൊലീസ് പിടിയിലായി.
ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടർന്നായിരുന്നു ഇയാൾ ആക്രമണം നടത്തിയത് . ഭാര്യവീട്ടിൽ എത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതുകണ്ട് തടുക്കാൻ ശ്രമിച്ചപ്പോഴാണ് സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്‌ണുജിത്ത് എന്നിവർക്ക് കുത്തേറ്റത് എന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. പരിക്കേറ്റവർ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.


നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ആ പട്ടിക്കൂടിനടിയില്‍ അച്ഛന്റെ അസ്ഥികളും? സജിയുടെ പറമ്പില്‍ വീണ്ടും മണ്ണുമാന്തി; നടുക്കം മാറാതെ പച്ചടി
ദുരൂഹതയുടെ പത്തു വര്‍ഷങ്ങള്‍; നെടുങ്കണ്ടത്തെ നടുക്കി വീടിനു പിന്നിലെ ആ ‘രഹസ്യക്കുഴി’; അമ്മയെയും മകനെയും കൊന്നത് ഇളയമകന്? പത്തുവര്‍ഷം മുന്‍പുള്ള അച്ഛന്റെ തിരോധാനത്തിലും ദുരൂഹതയുടെ നിഴല്‍; സൈക്കോ സ്വഭാവം; കൂസലില്ലാതെ സജി





