എഴുപതാണ്ടിന്റെ അക്കാദമിക പാരമ്പര്യം; അക്കാദമിക മികവിന്റെ ഏഴാം സ്വര്‍ഗ്ഗം; ഓട്ടോണമസ് തിളക്കത്തില്‍ കോട്ടയത്തിന്റെ സ്വന്തം ബി.സി.എം. കോളേജ്

കോട്ടയം: അക്ഷരനഗരിയുടെ വിജ്ഞാനചരിത്രത്തില്‍ ഇനി സുവര്‍ണ്ണാക്ഷരങ്ങളില്‍ ബി.സി.എം. കോളേജിന്റെ പേരും രേഖപ്പെടുത്താം. വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ ചുവടുവെപ്പുകളുമായി മുന്നേറുന്ന ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (ബി.സി.എം) കോളേജിന് യു.ജി.സി.യുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. ഇതോടെ കോട്ടയം ജില്ലയില്‍ ഈ ഉന്നത പദവി സ്വന്തമാക്കുന്ന ഏഴാമത്തെ കലാലയമായി ബി.സി.എം. മാറി. കോളേജിന് ലഭിച്ച ചരിത്രനേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കോളേജ് പേട്രണുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചതോടെ കലാലയ മുറ്റത്ത് ഇനി പുതിയൊരു അക്കാദമിക യുഗത്തിന് തുടക്കമാവുകയാണ്.
കോട്ടയം അതിരൂപത മാനേജ്‌മെന്റിന്റെ കീഴില്‍ 1955-ല്‍ സ്ഥാപിതമായ ബി.സി.എം. കോളേജ് എഴുപത് വര്‍ഷത്തോളമായി മധ്യതിരുവിതാംകൂറിലെ സ്ത്രീവിദ്യാഭ്യാസത്തിന്റെ ചാലകശക്തിയാണ്. നാക് (ചഅഅഇ) അക്രഡിറ്റേഷനില്‍ എ+ ഗ്രേഡ് കരസ്ഥമാക്കിയ ഈ കലാലയം മുന്‍പും നിരവധി അക്കാദമിക പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കിര്‍ഫ് (ഗകഞഎ) റാങ്കിങ്ങില്‍ വനിതാ കോളേജുകളുടെ വിഭാഗത്തില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനവും എം.ജി. യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം സ്ഥാനവും നിലനിര്‍ത്താന്‍ ബി.സി.എമ്മിന് സാധിച്ചിട്ടുണ്ട്. ഈ ഉന്നത നിലവാരത്തിനുള്ള അംഗീകാരം കൂടിയാണ് പുതിയ സ്വയംഭരണ പദവി.
കേവലം ഒരു ബിരുദ സര്‍ട്ടിഫിക്കറ്റിനപ്പുറം വിദ്യാര്‍ത്ഥിനികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ് യു.ജി.സി.യെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കോളേജിന്റെ ഉന്നത അക്കാദ??? നിലവാരം, എല്ലാ വര്‍ഷവും സര്‍വ്വകലാശാലാ തലത്തില്‍ നേടുന്ന മികച്ച റാങ്കുകള്‍, ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ കോളേജിലെ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും, ഡിജിറ്റല്‍ ലൈബ്രറിയും, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പുറത്തെടുക്കുന്ന വൈവിധ്യമാര്‍ന്ന ക്ലബ്ബുകളും ബി.സി.എമ്മിന്റെ മാറ്റുകൂട്ടി.
വനിതകളുടെ ഉന്നമനത്തിനായി വിപ്ലവകരമായ പദ്ധതികളാണ് ബി.സി.എം. കോളേജ് ക്യാമ്പസിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്:
റെസിഡന്‍ഷ്യല്‍ സിവില്‍ സര്‍വീസ് അക്കാദമി: പ്രമുഖ ഐ.എ.എസ്. അക്കാദമിയുമായി സഹകരിച്ച് സംസ്ഥാനത്ത് ആദ്യമായി വനിതകള്‍ക്ക് മാത്രമായി ആരംഭിച്ച റെസിഡന്‍ഷ്യല്‍ സിവില്‍ സര്‍വീസ് അക്കാദമി ബി.സി.എമ്മിന്റെ അഭിമാന പദ്ധതിയാണ്.
ബി.സി.എം. അക്കാദമി ഫോര്‍ ഡിഫന്‍സ് ആസ്പിരന്റ്‌സ്: രാജ്യത്തിന്റെ പ്രതിരോധ സേനകളിലേക്ക് പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടി ഇവിടെ നല്‍കുന്നുണ്ട്.
കരിയര്‍ ഓറിയന്റഡ് കോച്ചിങ്: പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ് പരീക്ഷകള്‍ക്കായുള്ള റെസിഡന്‍ഷ്യല്‍ കോച്ചിങ് സംവിധാനവും പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രത്യേക പരിശീലനവും കോളേജിലുണ്ട്.
ആധുനിക തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയിലാണ് ബി.സി.എമ്മിന്റെ സിലബസ് ക്രമീകരണങ്ങള്‍. സാങ്കേതികവിദ്യയെ വിദ്യാഭ്യാസവുമായി സംയോജിപ്പിച്ചുകൊണ്ട് റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) പ്രോഗ്രാമുകള്‍ കോളേജില്‍ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. ഇതിനൊപ്പം ആഗോളതലത്തില്‍ അവസരങ്ങള്‍ തേടാന്‍ വിദ്യാര്‍ത്ഥിനികളെ സഹായിക്കുന്നതിനായി വിദേശ ഭാഷകള്‍ പഠിപ്പിക്കുന്ന ‘സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ്’ ഇവിടെ പ്രവര്‍ത്തിക്കുന്നു. കായിക രംഗത്ത് പെണ്‍കുട്ടികളെ മികവുറ്റതാക്കാന്‍ ഒരു പ്രത്യേക കബഡി അക്കാദമിയും കോളേജിനുണ്ട്.
ഓട്ടോണമസ് പദവി ലഭിച്ചതോടെ അഡ്മിഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കൂടുതല്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കോളേജ് സംബന്ധമായ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പുതിയ കോളേജ് വെബ്സൈറ്റ് വൈസ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മാറ്റങ്ങള്‍ക്കായി കോളേജ് ഒരുങ്ങുന്നത്.
ഏഴാം സ്ഥാനത്തെ തിളക്കം; കോട്ടയം ജില്ലയില്‍ ഇതിനോടകം ഉന്നത നിലവാരം പുലര്‍ത്തുന്ന ആറ് കോളേജുകള്‍ക്കാണ് ഓട്ടോണമസ് പദവി ലഭിച്ചിട്ടുള്ളത്.
കോട്ടയം സി.എം.എസ്. കോളേജ്
ബസേലിയസ് കോളേജ്
കുറവിലങ്ങാട് ദേവമാതാ കോളേജ്
ചങ്ങനാശേരി എസ്.ബി. കോളേജ്
അസംപ്ഷന്‍ കോളേജ്
പാലാ സെന്റ് തോമസ് കോളേജ്
ഈ പ്രമുഖ കലാലയങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ഏഴാമതായി ബി.സി.എം. കോളേജും എത്തിച്ചേര്‍ന്നിരിക്കുന്നത്. സ്വയംഭരണ പദവി ലഭിച്ചതോടെ സ്വന്തമായി സിലബസ് തയ്യാറാക്കാനും പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലം പ്രഖ്യാപിക്കാനും ബി.സി.എമ്മിന് സാധിക്കും. ഇത് കോട്ടയത്തെയും സമീപ ജില്ലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയൊരു അവസരമാണ് തുറന്നു നല്‍കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.