തിരുവനന്തപുരം : മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനുമായി കൂടിക്കാഴ്ച നടത്താൻ വി.ഡി സതീശൻ. കോൺഗ്രസ് മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കാണിച്ച പൂക്കി എക്സ്പ്രഷൻ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെയാണ് ഫിജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ എക്സ്പ്രഷൻ. പിന്നാലെ തന്നെ പൂക്കി സി.എം എന്ന ക്യാപ്ഷനോടെ ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
ചോദ്യം ചോദിച്ച മലപ്പുറം നിലമ്പൂര് എടക്കര സ്വദേശി ഫിജിന് യുട്യൂബറാണ്. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന് തലസ്ഥാനം വരെ എത്തിയത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ”വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചു കളഞ്ഞു” എന്നാണ് ഫിജിൻ പറയുന്നത്.
ചോദ്യത്തിന് മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി “വാക്കു പാലിക്കാനാല്ലെ ഞങ്ങൾ വന്നിരിക്കുന്നത്.” എന്ന മറുപടിയാണ് കൊടുത്തത്. ഇതാണ് സോഷ്യൽ മീഡിയയാകെ വൈറലായത്. പിന്നാലെയാണ് ഫിജിനെ നേരിൽ കാണാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; പ്രിയദർശൻ സംവിധാനം ചെയ്ത പരസ്യചിത്രം പുറത്തിറങ്ങി|വീഡിയോ കാണാം
“ഒരു ചെറിയ പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത്. അതിന് വാത്സല്യത്തോടെ ഉത്തരം പറയുകയായിരുന്നു. എന്റെ മകളാണ് ഈ വീഡിയോ വൈറലായതായി എനിക്ക് കാണിച്ചു തന്നത്. പിന്നാലെ അയാളെ കാണാൻ തീരുമാനിക്കുകയായിരുന്നു. എന്റെ മകളെ പോലെ ഒരു വാത്സല്യം എനിക്ക് അവനോട് തോന്നി”, എന്നാണ് ഇത് സംബന്ധിച്ച് മുഖ്യൻ പറഞ്ഞത്.


മുഖ്യമന്ത്രിയുടെ സമനില തെറ്റി, ‘ഡാഷ്’ പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് നാണക്കേടായേനെ; പിണറായിക്കെതിരെ വി.ഡി. സതീശൻ





