കൊച്ചി: മോഡലിങ്ങിന്റെയും ബ്യൂട്ടിപാര്‍ലര്‍ ജോലികളുടെയും മറവില്‍ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി രാജ്യാന്തരതലത്തില്‍ പെണ്‍വാണിഭം നടത്തുന്ന വന്‍ സെക്സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം മുംബൈയില്‍ നിന്ന് അറസ്റ്റിലായ, ദുബായില്‍ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി എന്ന സിന്ധു (56) ആണ് ഈ രാജ്യാന്തര ലഹരി-ലൈംഗിക റാക്കറ്റിന്റെ പ്രധാന സൂത്രധാരിയെന്ന് കൊച്ചി സിറ്റി പൊലീസ് കണ്ടെത്തി.
സിന്ധുവിനെ കൂടാതെ കൊച്ചിയില്‍ നിന്നും മുംബൈയില്‍ നിന്നുമായി പിടിയിലായ മരടിലെ ഫ്ലാറ്റില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവര്‍ ഈ സംഘത്തിന്റെ പ്രധാന ഏജന്റുമാരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വിദേശത്ത് ഒളിവില്‍ കഴിയുന്ന മറ്റ് രണ്ട് പ്രതികളെ നാട്ടിലെത്തിക്കാനായി ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ഉയര്‍ന്ന ശമ്പളമുള്ള മോഡലിങ് അവസരങ്ങളും വിദേശത്തെ പ്രമുഖ ബ്യൂട്ടിപാര്‍ലറുകളില്‍ ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരായ യുവതികളെ ഈ സംഘം കെണിയില്‍ വീഴ്ത്തിയിരുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ഇവര്‍ ദുബായിലെത്തിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമുതല്‍ യുവതികളുടെ മൊബൈല്‍ ഫോണുകളും പാസ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകള്‍ സംഘം നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവെക്കും.
തുടര്‍ന്ന് വിദേശത്തെ രഹസ്യ ഫ്ലാറ്റുകളിലെത്തിച്ച് മാരക മയക്കുമരുന്നുകള്‍ നല്കി അബോധാവസ്ഥയിലാക്കിയാണ് ഇവരുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നത്. ഈ ദൃശ്യങ്ങള്‍ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് യുവതികളെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നത്. വിസ കാലാവധി തീരുന്ന 57 ദിവസത്തോളം അതിക്രൂരമായി പീഡിപ്പിച്ച ശേഷം ഇവരെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് കയറ്റിവിടുകയാണ് ഇവരുടെ രീതി.
യുവതികളെ ദുബായില്‍ എത്തിച്ചാലുടന്‍ ഇവരുടെ ഫോട്ടോകള്‍ വാട്സാപ്പ് വഴി വിദേശത്തുള്ള വന്‍കിട ഇടപാടുകാര്‍ക്ക് കൈമാറിയാണ് സംഘം ‘ഡീല്‍’ ഉറപ്പിച്ചിരുന്നത്. ഇതിനുപുറമേ, ഫ്ലാറ്റുകളില്‍ അതീവ രഹസ്യമായി ഒളിക്യാമറകള്‍ സ്ഥാപിച്ച് പീഡന ദൃശ്യങ്ങള്‍ വീണ്ടും റെക്കോര്‍ഡ് ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുടെ ഒരു ഇടപാടിലൂടെ മാത്രം ഏകദേശം 25,000 രൂപയാണ് ഈ സംഘം സമ്പാദിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സിന്ധുവിന്റെയും അലീനയുടെയും അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഈ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുഖ്യപ്രതിയായ സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനവുമായി മലയാള സിനിമയിലെയും സീരിയല്‍ രംഗത്തെയും ചില പ്രമുഖ താരങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് ഗുണ്ടാസംഘാംഗമായ ഔറങ്കസേബ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഈ പരിപാടികളില്‍ പ്രമുഖ ‘ആക്ടേഴ്സ്’ പങ്കെടുത്തിരുന്നു എന്ന് വെളിപ്പെടുത്തിയത് ഈ സംശയങ്ങള്‍ക്ക് ബലം നല്കുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ ഫോണ്‍ രേഖകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതോടെ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സഭയില്‍ പോര് മുറുകി; സ്പീക്കറുടെ ഡയസില്‍ പ്രതിപക്ഷം; ചര്‍ച്ചയില്‍ നിന്നും കേന്ദ്രത്തിനെതിരായ വിമര്‍ശനത്തില്‍ നിന്നും അവര്‍ ഒളിച്ചോടുന്നുവെന്ന് സി.പി.എം




