ഭരണം മാറിയിട്ടും രാജിവെക്കാതെ ചെയർമാന്മാർ; പൊതുമേഖലാ സ്ഥാപനങ്ങളിൽ അഴിച്ചുപണിക്കൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: ഭരണം മാറിയിട്ടും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻ സ്ഥാനങ്ങളും അക്കാദമി അധ്യക്ഷസ്ഥാനങ്ങളും രാജിവെക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങി ഒരു വിഭാഗം. ഇതിനെതിരെ എൽഡിഎഫിൽ തന്നെ അമർഷം പുകയുകയാണ്.
ഈ സ്ഥാനങ്ങളിലേക്ക് നടന്നിട്ടുള്ളതെ ല്ലാം രാഷ്ട്രീയ നിയമനങ്ങളാ ണ്. കീഴ് വഴക്കവും അതാണ്. അതുകൊണ്ടുതന്നെ ഭരണം മാറുമ്പോൾ ആ സ്ഥാനത്തിരിക്കുന്നവർ സ്വമേധയാ രാജിവെച്ചു പുതിയ ഭരണകക്ഷികളുടെ പ്രതിനിധികൾക്കായി സീറ്റ് ഒഴിയാറുണ്ട്.  എന്നാൽ ഇപ്രാവശ്യം തെരഞ്ഞെടുപ്പ് ഫലംവന്നു 16 ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂരിപക്ഷവും രാജി വെച്ചിട്ടില്ല. ഔദ്യോഗിക വാഹനങ്ങളുമായി കറങ്ങുകയാണ് പലരും.ചുരുക്കം ചിലർ മാത്രമാണ് മാന്യമായി രാജിവെച്ച് വഴിയൊഴിഞ്ഞു കൊടുത്തിട്ടുള്ളത്.
തുടർച്ചയായ 10 വർഷത്തെ ഭരണം പല സ്ഥാപനങ്ങളിലും  അഴിമതിക്ക് കാരണമായിട്ടുണ്ട്.പല സ്ഥാപനങ്ങളുടെയും തലപ്പത്ത് കഴിഞ്ഞ 10 വർഷമായി മാറ്റമില്ലാതെ പലരും തുടരുന്നുമുണ്ട്. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് പുതിയ സർക്കാർ അന്വേഷണം നടത്തുമെന്നാണ് സൂചന. യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഭരണം ആരംഭിച്ചാലുടൻ കോർപ്പറേഷൻ, ബോർഡ്, അക്കാദമി രംഗങ്ങളിൽ അഴിച്ചുപണി ഉണ്ടാകും. മുൻ സർക്കാരിന്റെ കാലത്ത് നടത്തിയിട്ടുള്ള താൽക്കാലിക നിയമനങ്ങളിലും പുനർ നിയമനങ്ങളിലും പരിശോധന ഉണ്ടാകുമെന്നും വ്യക്തമായിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.