വി.ഡി. സതീശൻ: ജനകീയതയുടെ കരുത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക്; യുഡിഎഫിൽ പുതിയ കരുത്തുറ്റ നേതൃത്വം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തർക്കം വളർത്തിയത് വി ഡി സതീശൻ എന്ന നേതാവിനെ. ജനപിന്തുണ ഏറെയുള്ള ജനകീയ നേതാവായി വി ഡി സതീശൻ ഈ 10 ദിവസത്തിനുള്ളിൽ ഉയരുകയായിരുന്നു. കേരളത്തിൽ വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ അപൂർവ്വം നേതാക്കൾക്ക് മാത്രം ലഭിച്ചിട്ടുള്ള ജനകീയതയാണ് കഴിഞ്ഞ 10 ദിവസത്തെ തർക്കം സതീശന് സമ്മാനിച്ചിട്ടുള്ളത്.
യുഡിഎഫിലെ ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണയുള്ള മുഖ്യമന്ത്രി എന്ന പ്രത്യേകതയും സതീശനുണ്ട്. കാരണം ഇപ്രാവശ്യം ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലധികം തവണ എഐസിസി നേതൃത്വം ആരാഞ്ഞിരുന്നു. സാധാരണഗതിയിൽ യുഡിഎഫിലെ മുഖ്യമന്ത്രിയെ മുഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നും എഐസിസി നേതൃത്വം തീരുമാനിക്കുകയും ഘടകകക്ഷികൾ അത് അംഗീകരിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ഇപ്രാവശ്യം ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടിയാണ് മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിച്ചത്.
ജനാഭിലാഷം മാനിച്ചുകൊണ്ട് ഭരണം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സതീശനു മുന്നിൽ ഇനിയുള്ള വെല്ലുവിളി. എന്നാൽ ഘടകക്ഷികളുടെ പൂർണ പിന്തുണയുള്ളതിനാൽ ഇത് അനായാസം സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.