തിരുവനന്തപുരം സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിനോട് ചേർന്നിരിക്കുന്ന കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടിഷണർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

എ സി മെക്കാനിക്കുകളായ തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി രാജേഷ് (48), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവർ രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എ സി യുടെ അറ്റകുറ്റ പണിക്കിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് നിറച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി.

  1. സ്പോർട്സ് കൗൺസിൽ വളപ്പിൽ പാർക്കു ചെയ്തിരുന്ന ഒരു കാറിന്റെ ചില്ലുകൾ പൊട്ടിത്തെറി യുടെ ആഘാതത്തിൽ തകര്‍ന്നിട്ടുണ്ട്.  പരിക്കേറ്റവരിൽ ഒരാൾ 10 മീറ്ററോളം അകലേയ്ക്ക് തെറിച്ചു വീഴു കയായിരുന്നു. അപകടകാരണം വ്യക്തമല്ല. കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള വിദഗ്ധർ നാളെ പരിശോധന നടത്തും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.