കൊല്ലം: കൊല്ലം ജില്ലയിലെ നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. സെൽവം മുഹമ്മദ് കുഞ്ഞ് (53), മകൾ ഹൽബി ജലാൽ (21) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. സെൽവം മുഹമ്മദ് കുഞ്ഞ് സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ ഇന്ന് പുലർച്ചെ ആശുപത്രിയിലുമാണ് മരണത്തിന് കീഴടങ്ങിത്.
അമ്മയും മകളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ റോഡരികിൽ നിർത്തിയയുടൻ ഇവരുടെ സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസ് നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നഗരത്തിൽ വിലക്കുള്ള പ്രതി വീണ്ടും അക്രമം നടത്തി; ആഷിക്കിനെ പൂട്ടി തിരുവനന്തപുരം പോലീസ്





