തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബോര്‍ഡ് ബഞ്ചിന്റെ ഉത്തരവിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. സന്നിധാനത്തെ പോലീസ് കണ്‍ട്രോളറായി 22 വര്‍ഷമായി തുടര്‍ന്ന ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ കെ.സി. അനില്‍കുമാറിനെ മാറ്റിയ സാഹചര്യത്തിലെ ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചാണ് ഉത്തരവ്. ദക്ഷിണമേഖലാ ഐ.ജിയായി എസ്.ശ്യാംസുന്ദറാണ് പോലീസ് കണ്‍ട്രോളറുടെ പദവിയില്‍ നിന്നും അനില്‍കുമാറിനെ നീക്കിയത്.
ഈ തീരുമാനം ശരിവയ്ക്കുന്ന നിരീക്ഷണമാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും പുറപ്പെടുവിച്ച വിധിയുടെ സാരാംശം. ഇത്രയും സുപ്രധാനമായ തസ്തികയില്‍ ഒരാള്‍ തന്നെ ദീര്‍ഘകാലം തുടരുന്നത് സുതാര്യതയെയും ഭരണക്ഷമതയെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ബാഹ്യമായ സ്വാധീനങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥരെ മാറ്റണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന് വി., ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അനില്‍കുമാറിന് പകരമായി കെ എ പി ബറ്റാലിയനിലെ കൃഷ്ണകുമാര്‍ ആറിനെ കണ്ട്രോള് റൂമില്‍ ഉള്‍പ്പെടുത്തിയതും ശരിയായില്ലെ നിഗമനമുണ്ട്. അനില്‍കുമാറിനെ നീക്കിയതുമായി ബന്ധപ്പെട്ട് ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതും ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തി. പിന്നാലെ കൃഷ്ണകുമാറിന്റെ നിയമനവും എത്തി.
ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ പശ്ചാത്തലം സ്പെഷ്യല്‍ കമ്മീഷണര്‍ കണ്ടെത്തിയത്. ഇതും ഹൈക്കോടതി ഗൗരവത്തില്‍ എടുത്തു. ഹൈക്കോടതിയുടെ ഭാഗത്ത് കൃഷ്ണകുമാറിന്റെ പശ്ചാത്തലത്തിലും ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടായി. കൃഷ്ണകുമാര്‍ 2016-ല്‍ സിബിഐ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാണെന്നും ഈ കേസ് നിലവില്‍ സിബിഐ സ്പെഷ്യല്‍ കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേ സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടികളും ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. കൂടാതെ ഇന്‍സ്പെക്ടര്‍ പദവിയില്‍ നിന്നും സബ് ഇന്‍സ്പെക്ടറായി ഇദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നതായും കോടതി കണ്ടെത്തി. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ ആ പദവിയില്‍ നിന്നും മാറ്റിയിരുന്നു.
പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിനായി വിവാദ ഉദ്യോഗസ്ഥനെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്തതായി അധികൃതര്‍ കോടതിയെ അറിയിച്ചു. ഭാവിയില്‍ സന്നിധാനം കണ്ട്രോള് റൂമുകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ അവരുടെ സേവന ചരിത്രവും വിശ്വാസ്യതയും കൃത്യമായി പരിശോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ക്കും കോടതി കര്‍ശന നിര്‍ദ്ദേശം നല്കി.
സത്യസന്ധതയും അര്‍പ്പണബോധവുമുള്ള ഉദ്യോഗസ്ഥരെ മാത്രമേ ഇത്തരം സെന്‍സിറ്റീവ് തസ്തികകളില്‍ നിയമിക്കാവൂ എന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി ഈ വിഷയത്തിലുള്ള നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.




Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സതീശന് പൂര്‍ണ്ണ പിന്തുണ; ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടാനില്ലെന്ന് ചെന്നിത്തല; മന്ത്രിസഭയിലേക്ക് മടങ്ങിവരവിന് കളമൊരുങ്ങുന്നു; ആഭ്യന്തരം ചെന്നിത്തലയ്ക്ക്
പോലീസ് ആസ്ഥാനത്ത് വലതു കാല് വച്ച് പിണറായിയുടെ വിശ്വസ്തന് വീണ്ടും എത്തും; എംആര്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും. പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവിമാര്‍ക്ക് മാറുമോ? വീണ്ടും കേരളത്തില്‍ ‘എംആര്‍’ ഭരണം





