തിരുവനന്തപുരം: ആർ എസ് പി പാർലമെന്ററി പാർട്ടി നേതാവായി ഷിബു ബേബി ജോൺ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഏകകണ്ഠമായാണ് ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തത്. അടുത്ത മന്ത്രിസഭയിൽ ഷിബു ബേബി ജോൺ തന്നെയായിരിക്കും ആർ എസ് പി യുടെ പ്രതിനിധി. മന്ത്രി ആരാകണമെന്ന തീരുമാനവും ഏകകണ്ഠമായ യിരുന്നു.
ആർഎസ്പി ടിക്കറ്റിൽ മൂന്ന് പേരാണ് ഇപ്രാവശ്യം നിയമസഭയിലേക്കെത്തുന്നത്. കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് ഈ മൂന്നുപേരും. ചവറയിൽ നിന്നുള്ള ഷിബു ബേബി ജോണിന് പുറമേ കുന്നത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും ഉല്ലാസ് കോവൂരും ഇരവിപുരത്ത് നിന്നും വിഷ്ണു മോഹനും ആണ് നിയുക്ത എംഎൽഎമാർ.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ആർഎസ്പിക്ക് നൽകിയിരുന്ന തൊഴിൽ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് യുഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെടാനും പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇനി തൊഴിൽ വകുപ്പാണ് നൽകുന്നതെങ്കിൽ മറ്റൊരു വകുപ്പ്കൂടി ആവശ്യപ്പെടും. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പദവികൾ ആവശ്യപ്പെടേണ്ടെന്നും തീരുമാനമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗതാഗത കമ്മീഷണറെ തിരുത്തി മന്ത്രി കെ.ബി ഗണേഷ് കുമാര്‍; അഞ്ച് തവണ ചലാന്‍ വന്നാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ഗതാഗത കമ്മിഷണറുടെ പ്രസ്താവന തള്ളി ; കേന്ദ്രനിയമം അതേപടി നടപ്പാക്കില്ല





