ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭാവത്തില്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, വികാരനിര്‍ഭരമായ പ്രതികരണവുമായി മകന് വി.എ. അരുണ്‍കുമാര്‍. ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് അച്ഛന് വിശ്വസിച്ചിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച അരുണ്‍കുമാര്‍, ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ ഗൗരവമായി കാണുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ ഇടതു സഹയാത്രികര്‍ക്കിടയില്‍ തന്നെ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വിഎസിന്റെ രാഷ്ട്രീയ ശൈലിയെ മുന്‍നിര്‍ത്തിയുള്ള മകന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ആള്ക്കൂട്ടങ്ങളിലായിരുന്നു അച്ഛന് ആവേശം കണ്ടെത്തിയിരുന്നതെന്നും ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം തന്നെ വ്യക്തിപരമായി സ്പര്‍ശിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
പ്രസ്ഥാനങ്ങള്‍ അവയുടെ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചുവെന്ന് അരുണ്‍കുമാര്‍ മുന്നറിയിപ്പ് നല്കുന്നു. വി.എസ് അച്യുതാനന്ദന് തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച മൂന്ന് പ്രധാന കാര്യങ്ങള്‍ അദ്ദേഹം കുറിപ്പില്‍ എടുത്തുപറയുന്നു:
വി.എ. അരുണ്‍കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പര്‍ശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛന് എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആള്‍ക്കൂട്ടങ്ങളില്‍ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭാര്യയെയും അമ്മയെയും മരണത്തിന് വിട്ടുകൊടുത്ത് അയര്‍ലണ്ടിലേക്ക് മുങ്ങാന്‍ ശ്രമം; ക്രൂരനായ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് മുംബൈയില്‍ അറസ്റ്റില്‍; കേരളാ പോലീസിന് കൈയ്യടിക്കാം





