വോട്ടെണ്ണൽ ദിനത്തിൽ ലഹരിവേട്ട; ഒരു ലക്ഷത്തിന്റെ എംഡിഎംഎയുമായി വിതരണക്കാരൻ പിടിയിൽ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലുള്ള തിരക്ക് മുതലെടുത്തു മാരക രാസ ലഹരിമരുന്നായ എം ഡി എം എ കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ. ഒരു ലക്ഷം രൂപവിലവരുന്ന എം.ഡി.എം.എ യുമായി മൊത്തവിതരണക്കാരനായ
തിരുവനന്തപുരം വർക്കല  മടവൂർ സ്വദേശി തൻസീർ മൻസിലിൽ തൻസീർ (43)ആണ് ചടയമംഗലം എക്സൈസിന്റെ പിടിയിലായത്.
കൊല്ലം ജില്ലയിലെ നിലമേൽ നിന്നാണ് ഇയാൾ പിടിയിലായത്. നിലമേൽ പ്രദേശങ്ങളിലെഎം.ഡി.എം.എ  മൊത്തവിതരണക്കാരനാണിയാൾ. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി ബി നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്. ഇയാളിൽ നിന്നും 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട് .
 ബാംഗ്ലൂരിൽ നിന്നുമാണ് വിൽപ്പനക്കായി ഇയാൾ എം.ഡി.എം.എ എത്തിക്കുന്നത്.ബാംഗ്ലൂരിൽ നിന്നും നൈറ്സർവീസ് ബസ്സുകളിലാണ് സാധാരണ ഇയാൾ മയക്കു മരുന്ന് കൊണ്ടുവരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ റെയ്ഡ്. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു, സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ബിൻസാഗർ, ശ്രേയസ്, അരുൺ, ജിനു, ശരണ്യ എന്നിവരും ഉണ്ടായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.