ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജി വെച്ചു. ചെന്നൈയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സ്റ്റാലിന്റെ രാജി ഗവർണർ സ്വീകരിച്ചു.
ഭരണമാറ്റം ഉറപ്പായതോടെ എക്സിലൂടെ തമിഴ് ജനതയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി .”ഭരണത്തിലിരുന്നപ്പോൾ ജനങ്ങൾക്കായി നിരവധി വികസന പദ്ധതികൾ ആവിഷ്കരിക്കാൻ സാധിച്ചു. അത് അഭിമാനത്തോടെ ഓർക്കുന്നു,” സ്റ്റാലിൻ കുറിച്ചു. അധികാരമില്ലെങ്കിലും ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാകുമെന്നും പ്രതിപക്ഷത്തിരുന്ന് തമിഴ് ജനതയുടെ അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെയ്ക്ക് വോട്ട് നൽകിയ എല്ലാ സമ്മതിദായകർക്കും അദ്ദേഹം ആത്മാർത്ഥമായി നന്ദി പറഞ്ഞു.
ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിൽ പോലും ഉണ്ടായ വോട്ട് ചോർച്ച പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. വിജയ് നയിക്കുന്ന ടിവികെയുടെ മുന്നേറ്റവും ഭരണവിരുദ്ധ തരംഗവുമാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തനായ സ്റ്റാലിന് ഇത്തവണ തിരിച്ചടിയായത്.സ്റ്റാലിന്റെ രാജിക്ക് പിന്നാലെ തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലായി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ ‘പ്രഹർ’! വിട്ടുവീഴ്ചയില്ലാത്ത പുതിയ നയം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം; ഭീകരർക്കും ഒത്താശക്കാർക്കും ഇനി രക്ഷയില്ല!





