തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് താമര വിരിയിച്ചു കൊണ്ട് വി. മുരളീധരന് വിജയം. 428 വോട്ടുകൾക്ക് കടകംപള്ളി സുരേന്ദ്രനെയാണ് അവസാന റൗണ്ടിൽ മുരളീധരൻ പരാജയപ്പെടുത്തിയത്. ആദ്യ ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോൾ മുതല്‍ ചാഞ്ചാട്ടം ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു കഴക്കൂട്ടവും. ഈ വിജയത്തോടെ സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എൻ.ഡി.എ വിജയക്കൊടി പാറിച്ചു. കഴക്കൂട്ടം കൂടാതെ നേമം, ചാത്തന്നൂര്‍ മണ്ഡലങ്ങളാണ് ബി.ജെപി പിടിച്ചെടുത്തത്. ചാത്തന്നൂരിൽ 4,402 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ബി ഗോപകുമാറാണ് വിജയിച്ചത്. നേമത്ത് 3800 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജീവ് ചന്ദ്രശേഖറാണ് വിജയക്കൊടി പാറിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

സി.പി.എമ്മിന് തിരിച്ചടിയായി വിമതരുടെ മുന്നേറ്റം





