തിരുവനന്തപുരം : ബാര്‍ക്ക് റേറ്റിംഗില്‍ വമ്പന്‍ നേട്ടവുമായി ഏഷ്യാനെറ്റ് ന്യൂസ്. 50-ാം ആഴ്ചത്തെ റേറ്റിംഗാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസ് 142 പോയിന്റ് നേടി. രണ്ടാം സ്ഥാനത്തുളള റിപ്പോര്‍ട്ടറിന് 117 പോയിന്റ് മാത്രമേ നേടാനായുളളൂ. മൂന്നാം സ്ഥാനത്തുളള ട്വന്റി ഫോര്‍ വെറും 74 പോയിന്റ് നേടി. തദ്ദേശഫലം വന്ന 13-ാം തീയതി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വമ്പന്‍ മത്സരമാണ് നടന്നത്. കടുത്ത മത്സരം നടന്ന ഈയാഴ്ച ഏഷ്യാനെറ്റ് വമ്പന്‍ ലീഡാണ് നേടിയിരിക്കുന്നു.
തദ്ദേശ ഫലം, നടി ആക്രമിച്ച കേസിലെ വിധി, ശബരിമല സ്വര്‍ണ്ണക്കൊളള വിഷയങ്ങളിലെ വാര്‍ത്തകളും ചര്‍ച്ചകളുമാണ് പ്രേക്ഷകരെ കൂടുതല്‍ കഴിഞ്ഞയാഴ്ച വാര്‍ത്താ ചാനലുകളിലേക്ക് അടുപ്പിച്ചത്. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ അവതരിപ്പിച്ച ഏഷ്യനെറ്റ് റേറ്റിംഗില്‍ മുന്നേറുകയായിരുന്നു. തദ്ദേശ ഫലം വന്ന ദിവസം വിനു വി ജോണ്‍, പി.ജി.സുരേഷ് കുമാര്‍, അബ്ജോത് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന് എന്നിവരായിരുന്നു വാര്‍ത്തകള്‍ അവതരിപ്പിച്ചത്. വലിയ ബഹളമില്ലാതെ വാര്‍ത്തകള്‍ വിശകലനം ചെയ്ത അവതരിപ്പിച്ചത് പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടറില്‍ ഡോ.അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി, ജിമ്മി ജയിംസ് എന്നിവര്‍ വ്യത്യസ്തമായ രീതിയില്‍ തദ്ദേശഫലവും നടി ആക്രമിച്ച കേസുമൊക്കെ കൈകാര്യം ചെയ്തെങ്കിലും പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ് തിരിച്ചടിയായിട്ടുണ്ട്.
ന്യൂസ് ചാനലുകളുടെ ഈയാഴ്ച ബാര്‍ക്ക് പോയിന്റ് ഇങ്ങനെയാണ്
എഷ്യാനെറ്റ് ന്യൂസ് -142
റിപ്പോര്‍ട്ടര്‍ – 117
ട്വന്റി ഫോര്‍ – 74
മനോരമ ന്യൂസ് – 58
മാതൃഭൂമി ന്യൂസ് – 42
ജനം ടിവി – 30
ന്യൂസ് മലയാളം 24 X 7 – 24
കൈരളി ന്യൂസ് – 22
ന്യൂസ് 18 കേരള – 20


അടുക്കളയില്‍ വിരുന്നെത്തിയ അത്ഭുതം; മുറ്റത്തെ കുഴല്‍ക്കിണറില്‍ നിന്ന് പ്രകൃതിവാതകം; 15 വര്‍ഷമായി രത്നമ്മയുടെ വീട്ടില്‍ ഗ്യാസ് സൗജന്യം; ആറാട്ടു പുഴയിലെ അത്ഭുതക്കഥ
കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വന്‍ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’; 25 ലക്ഷത്തോളം പേര് പുറത്ത്; മരിച്ചവരും മുങ്ങിയവരും ഇരട്ടിപ്പുകാരും ഔട്ട്; നിങ്ങളുടെ വോട്ട് പോയോ എന്ന് അറിയാന്‍ പരിശോധിക്കേണ്ട വിധം





