കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ലാലി ജെയിംസ്, പണം വാങ്ങി മേയര്‍ പദവി വിറ്റു, പണമില്ലാത്തതിന്റെ പേരില്‍ തന്നെ തഴഞ്ഞു, ലാലിയെ അനുനയിപ്പിക്കാനുളള ശ്രമവുമായി കോണ്‍ഗ്രസ്‌

തൃശൂര്‍ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലാലി ജെയിംസ് രംഗത്തെത്തി. തൃശൂര്‍ മേയര്‍ പദവിയിലേതന്നെ പരിഗണിച്ചില്ലെന്നും പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച തനിക്ക് നീതി ലഭിച്ചില്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കളുടെ ഇടപെടലുകളാണ് തന്നെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയതെന്നും ലാലി ജെയിംസ് ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം സാധാരണ പ്രവര്‍ത്തകരെ പൂര്‍ണമായും അവഗണിക്കുന്ന തരത്തിലാണെന്നും, തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒരു ചെറിയ സംഘമാണെന്നും ലാലി ജെയിംസ് ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി തെരുവിലിറങ്ങി പ്രവര്‍ത്തിച്ചവര്‍ക്ക് അംഗീകാരമോ പിന്തുണയോ ലഭിക്കുന്നില്ലെന്നും, വ്യക്തിപരമായ താല്‍പര്യങ്ങളും ഗ്രൂപ്പ് രാഷ്ട്രീയവുമാണ് കോണ്‍ഗ്രസ് സംഘടനയെ നിയന്ത്രിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി, വ്യകതി താല്പര്യം മുന്‍നിര്‍ത്തിയാണ് അവസരങ്ങള്‍ നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കും. നേതൃത്വത്തോട് പലതവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, വിമര്‍ശനം ഉന്നയിച്ചപ്പോള്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും ലാലി ജെയിംസ് വ്യക്തമാക്കി. സ്ത്രീ പ്രവര്‍ത്തകരെ വേണ്ടത്ര പരിഗണിക്കാത്ത സമീപനവും പാര്‍ട്ടിക്കുള്ളില്‍ തുടരുകയാണെന്നും അവര്‍ ആരോപിച്ചു. വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന ഇത്തരം ആരോഫണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ലാലിയെ അനുനയിപ്പിക്കാനുളള ശ്രമം നേതൃതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.