കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയായ ജമീലയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 24 വർഷത്തിന് ശേഷം പിടിയിലായി. ജമീലയുടെ ഭർത്താവ് ഹമീദിനെയാണ് കാസർകോട് ആദൂരിൽ നിന്ന് പോലീസ് പിടികൂടിയത്. 2001-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി വേങ്ങോളി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെത്തുടർന്ന് ജമീലയെ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കൃത്യത്തിന് പിന്നാലെ നാടുവിട്ട ഹമീദ് മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
പ്രതിയുടെ പഴയ ഫോട്ടോ കേന്ദ്രീകരിച്ച് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ നീക്കങ്ങളാണ് വഴിത്തിരിവായത്. അന്വേഷണത്തിനിടെ ഇയാൾ കാസർകോട് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു. ആദൂരിലെ ബോവിക്കാനത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി മത്സ്യവിൽപ്പനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഹമീദ്. തന്റെ പഴയ സ്വത്വമെല്ലാം മറച്ചുവെച്ചായിരുന്നു ഇയാൾ അവിടെ ജീവിച്ചിരുന്നത്.
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ല് അടിച്ചൊടിച്ച് സെക്രട്ടറി; സംഭവം പാർട്ടി ഓഫീസിൽ
ഒരു വിവരവുമില്ലാതെ നീണ്ട 24 വർഷം പിന്നിട്ട കേസിലാണ് ഇപ്പോൾ പോലീസ് നിർണ്ണായകമായ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി.


തിരുവല്ലയിൽ നടുക്കുന്ന ക്രൂരത! ഗുണ്ടാ പിരിവ് നൽകിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ‘മരണ സുബിനും’ സംഘവും; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി





