തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തിയത് . പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് തന്റെ വീട്ടിലെ കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. വേനൽക്കാലമായതിനാൽ കിണറ്റിൽ വെള്ളം കുറവായിരുന്നു. ഈ സമയം വെള്ളം കോരാൻ ശ്രമിച്ചപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിലുള്ള പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. കിണറ്റിൽ നിന്ന് ലഭിച്ച അസ്ഥികൾ മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ പോലീസിന് ഇപ്പോൾ വ്യക്തതയില്ല. ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്താൻ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്.ഇതൊരു വാടകവീട് ആയതിനാൽ, മുൻപ് ഇവിടെ താമസിച്ചിരുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ വീണ്ടും കാപ്പ തടങ്കലിൽ; പൂജപ്പുര ജയിലിലേക്ക് മാറ്റി
സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പ്രദേശത്ത് അടുത്തകാലത്തായി ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ സംഭവത്തിന്റെ ഗൗരവം വ്യക്തമാകൂ.


അയല്‍ക്കാരുമായി ബന്ധമില്ല; നാലാഞ്ചിറയിലെത്തിയത് നാല് മാസം മുന്‍പ്; സംശയരോഗം, കഴുത്തറുത്ത ശേഷം കത്തി കഴുകി വൃത്തിയാക്കി; നാലാഞ്ചിറ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍





