കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു. ആനയെ സ്ഥലത്തെത്തിച്ച ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനയുടെ കൊമ്പിലെ പരിക്കിന്റെ ചിത്രം ഫോണിൽ പകർത്തി ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ഈ ആന രാവിലെ ഒൻപതരയോടെയാണ് ഇടഞ്ഞത്. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന നിരവധി വാഹനങ്ങൾ കുത്തിമറിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. തുടർന്ന് മലയാറ്റൂരിൽ നിന്നെത്തിയ ആർആർടി (RRT) സംഘം ആനയെ മയക്കുവെടി വെച്ചു. മയക്കുവെടിയേറ്റ ആന നിലവിൽ മയങ്ങിത്തുടങ്ങിയതായും ഉടൻ തന്നെ തളയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുകയാണ്.


ദേവികുളം എം.എല്‍.എയുടെ ‘കൈയും കാലും വെട്ട്’ ഭീഷണി; പോരാത്തതിന് അഴിമതി ആരോപണവും; പണി കിട്ടാതിരിക്കാന്‍ നേതാക്കള്‍ക്ക് സി.പി.എം ഗുണദോഷമെത്തുന്നു; രാജ എംഎല്‍എയ്ക്ക് ശാസന പോകും
എം.ബി രാജേഷിന് വിനയായത് സ്വന്തം വീഴ്ച; സ്പീക്കറായ വിവരം ലോക്സഭയെ അറിയിക്കാന്‍ വൈകിയത് 8 മാസം, രണ്ട് വര്‍ഷം കൈപ്പറ്റിയത് ഇരട്ട ആനുകൂല്യം; പെന്ഷന് വിവാദം രണ്ടു മന്ത്രിമാരെ കുടുക്കുമോ?





