ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തി ഇന്ത്യന്‍ സൈന്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് വഴി പുറത്തിറക്കിയ ഉത്തരവ് പ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും റീലുകളും കാണാനുളള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യാന്‍ പാടില്ല.
സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാമെങ്കിലും പോസ്റ്റുകളിലോ വീഡിയോകളിലോ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സന്ദേശങ്ങള്‍ അയക്കാനോ പാടില്ല.
സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളോ സൈന്യവുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശങ്ങളോ കാണപ്പെട്ടാല്‍ അവ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണം. ഓരോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും വ്യത്യസ്തങ്ങളായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വാട്ട്സ്ആപ്പിലും സ്കൈപ്പിലും അത്യാവശ്യമുളള ജനറലായുളള കാര്യങ്ങള്‍ മാത്രം മെസേജ് ചെയ്യാം. ടെലഗ്രാം, സിഗ്നല്‍ എന്നീ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ പരിചിതരായ ആളുകളുമായി മാത്രം ഇടപെടാം.
പാക്കറ്റ് ജ്യൂസുകൾ വെറും ‘പഞ്ചസാര വെള്ളം’; കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നു: രാഘവ് ഛദ്ദ
യൂട്യൂബ്, എക്സ്, ക്വോറ എന്നിവയിലൂടെ വീഡിയോ കാണാം. അറിവ് ശേഖരിക്കാനാണ് വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്ക് അനുമതി നല്‍കിയത് വിപിഎന്‍, സിനിമാ സോഫ്റ്റ് വെയര്‍ ടോറന്റ് വെബ്സൈറ്റുകള്‍, പൈറേറ്റഡ് സോഫ്റ്റ്വെയറുകള്, എന്നിവ ഉപയോഗിക്കുന്നതിലുളള നിയന്ത്രണം തുടരും.
സൈന്യം 2019-ല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അംഗമാകുന്നതില്‍ നിന്ന് സൈനികരെ വിലക്കിയിരുന്നു. പിന്നീട് 2020-ല്‍ സുരക്ഷാ കാരണങ്ങളാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 മൊബൈല്‍ ആപ്പുകള്‍ സൈനികരുടെ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സൈനിക നീക്കങ്ങള്‍, പരിശീലന ദൃശ്യങ്ങള്‍, ക്യാമ്പുകളുടെ സ്ഥാനം, ആയുധങ്ങള്‍, യൂണിറ്റ് വിശദാംശങ്ങള്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സൈന്യം നല്‍കിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇനി റെയിൽവേ ജനറൽ കോച്ചുകൾ ഉൾപ്പടെ തിളങ്ങും ; ഓരോ 90 മിനിറ്റിലും ക്ലീനിംഗ്! ശുചീകരണത്തിനായി എഐ നിരീക്ഷണവും ആധുനിക മെഷീനുകളും





