ന്യൂഡൽഹി: ഏഷ്യയിലെ ജലത്തിന്റെ ഉറവിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദുക്കുഷ്-ഹിമാലയൻ മേഖല കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അളവിലേക്ക് ഇവിടുത്തെ മഞ്ഞുപാളികൾ ചുരുങ്ങിയതായി കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റർഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെൻ്റ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് വരുംനാളുകളിൽ ലോകം വലിയൊരു ജലപ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഉയർത്തുന്നത്.
2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഹിമാലയൻ മേഖലയിലെ മഞ്ഞുവീഴ്ച ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞു.ഹിമാലയത്തിൽ മഞ്ഞിന്റെ അളവ് ശരാശരിയിലും താഴെയാകുന്നത് ഇത് തുടർച്ചയായ നാലാം വർഷമാണ്. 2003-ന് ശേഷം ഇത്തരം സാഹചര്യം 14 ശൈത്യകാലങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്.മെകോങ് നദീതടത്തിൽ 59.5 ശതമാനം കുറവ്.തിബറ്റൻ പീഠഭൂമിയിൽ 47.4 ശതമാനം കുറവ്.യെല്ലോ റിവർ, നദീതടങ്ങളിലും മഞ്ഞുപാളികളുടെ സാന്നിധ്യത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഗംഗാ നദീതടത്തിൽ ഇത്തവണ മഞ്ഞുപാളികളുടെ സാന്നിധ്യം സാധാരണയേക്കാൾ 16.3 ശതമാനം അധികമാണ്. ഇത് ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകും.
അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെയുള്ള രാജ്യങ്ങളിലെ കുടിവെള്ളം, കൃഷി, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ പ്രധാന സ്രോതസ്സാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ. ഇവിടുത്തെ ജലലഭ്യത കുറയുന്നത് ഏഷ്യയിലെ ഏകദേശം 200 കോടി ജനങ്ങളെ നേരിട്ട് ബാധിക്കും. നദികളിലെ ജലപ്രവാഹം കുറയുന്നതും വരൾച്ച രൂക്ഷമാകുന്നതും വരുംവർഷങ്ങളിൽ ഭക്ഷ്യസുരക്ഷയെയും ജലലഭ്യതയെയും ദോഷകരമായി ബാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.ഈ സാഹചര്യത്തിൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അന്താരാഷ്ട്രതലത്തിൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന മുന്നറിയിപ്പാണ് റിപ്പോർട്ട് നൽകുന്നത്.


വൈറ്റ് ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; ട്രംപ് സുരക്ഷിതൻ, അക്രമി കൊല്ലപ്പെട്ടു
ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമാകും





