കൊല്ലം: കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശി വൈഷ്ണവി (23) ആണ് മരിച്ചത്. സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് വൈഷ്ണവിയെ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വൈഷ്ണവിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കടയ്ക്കൽ പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ്, നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
You May Also Like
മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ഒരേ കയറിൽ
മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ഒരേ കയറിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ക്രൂരത കാട്ടിയിട്ടും കുലുക്കമില്ല; ക്യാമറയ്ക്ക് മുന്നില് ചിരിച്ചുല്ലസിച്ച് സഫീന; ‘നല്ല ഫോട്ടോ എടുക്കണേ’ എന്ന് പോലീസിനോടും മാധ്യമങ്ങളോടും പരിഹാസം





