വിവാഹം തീരുമാനിച്ച പെണ്‍കുട്ടിയും സുഹൃത്തായ യുവാവും വാടകവീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പ്രണയവും കുടുംബ കലഹവുംസ ചര്‍ച്ചകളില്‍. തൃശൂര്‍ മാള സ്നേഹഗിരി വലിയപറമ്പിലെ വാടകവീട്ടിലാണ് പുത്തന്‍ചിറ സ്വദേശി ശ്രീജിത്തും (30) വെണ്ണൂര്‍ സ്വദേശിനി മില്‍നയും (24) ജീവനൊടുക്കിയത്. ശ്രീജിത്തിന്റെ ഭാര്യ അഞ്ജന കുടുംബകലഹത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഈ ദാരുണസംഭവം.
ശ്രീജിത്തിന്റെ ഭാര്യ അഞ്ജനയുടെ അടുത്ത സുഹൃത്തായിരുന്നു മില്‍ന. എന്നാല്‍ ശ്രീജിത്തും മില്‍നയും തമ്മിലുള്ള അമിത സൗഹൃദം അഞ്ജന ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഇതേച്ചൊല്ലി യുവാവിന്റെ വീട്ടില്‍ വലിയ തര്‍ക്കമുണ്ടാകുകയും അഞ്ജനയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ തര്‍ക്കങ്ങള്‍ ഒടുവില്‍ അഞ്ജനയെ ഹാര്‍പിക് കഴിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. അഞ്ജന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുമ്പോഴാണ് മില്‍ന ശ്രീജിത്തിനെ കാണാന്‍ വീട്ടിലെത്തിയത്.
മില്‍നയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ ബേക്കറിയിലെ ജോലിസ്ഥലത്തുനിന്ന് ചിട്ടിക്കുറി പതിപ്പിക്കാനെന്നു പറഞ്ഞ് ഇറങ്ങിയ മില്‍ന പിന്നീട് തിരിച്ചെത്തിയില്ല. രാത്രിയായിട്ടും മകള്‍ വരാത്തതിനെത്തുടര്‍ന്ന് പിതാവ് ബാബു മാള സ്റ്റേഷനില്‍ പരാതി നല്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ശ്രീജിത്തിന്റെ വാടകവീട്ടിലെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കിടപ്പുമുറിയില്‍ ഒരേ ഷാളില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീജിത്തിന്റെ വാടകവീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളും അഞ്ജനയുടെ ആത്മഹത്യാശ്രമവും ഇവരെ മാനസികമായി തളര്‍ത്തിയിരുന്നതായാണ് സൂചന. മിനി ബസ് ഡ്രൈവറാണ് ശ്രീജിത്ത്. ഓസ്ട്രേലിയയിലുള്ള മില്‍നയുടെ അമ്മ മോളി നാട്ടിലെത്തിയ ശേഷമേ സംസ്കാരം നടക്കൂ.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയും വീട്ടമ്മയുടെ സുഹൃത്തുമായ യുവാവും ഇത്തരത്തില്‍ മരിക്കാനിടയായത് നാട്ടുകാരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം: നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്ഷന്
പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം: നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്ഷന്







