തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ നിയോഗിച്ചതിന് പിന്നില്‍ ആര്.എസ്.എസ് നാഗ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ണ്ണായക ഇടപെടലായിരുന്നു. ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയുടെ നിലപാടിനെ ബി.ജെ.പി ദേശീയ നേതൃത്വം പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. സംഘപ്രസ്ഥാനങ്ങളുടെ നൂറാം വാര്‍ഷിക വേളയില്‍ തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചെടുക്കുമ്പോള്‍, പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരാള്‍ തന്നെ മേയറാകണമെന്നത് ആര്.എസ്.എസിന്റെ കര്‍ശന നിലപാടായിരുന്നു.
മുന്‍ എഡിജിപി ശ്രീലേഖയെ മേയറാക്കണമെന്നതായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തീര്‍ത്തും ശ്രീലേഖയ്ക്ക് അനുകൂലമായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് കടുത്ത നിലപാടും എടുത്തു. ഇതോടെ രാജേഷ് മേയറാകില്ലെന്ന് ഏവരും കരുതി. പക്ഷേ കാര്യങ്ങളെല്ലാം ആര് എസ് എസ് തീരുമാനിച്ചു. അങ്ങനെ രാജീവ് ചന്ദ്രശേഖറിന്റെ മോഹം പൊലിഞ്ഞു. എസ് സുരേഷ് നിരാശനായി. ഇതിനെല്ലാം കാരണം നാഗ്പൂരിലെ തീരുമാനമായിരുന്നു. ജില്ലാ പ്രസിഡന്റ് കരമന ജയന് പോലും രാജേഷിന് അനുകൂലമായിരുന്നില്ല. എന്നിട്ടും രാജേഷ് മേയറായി. ഈ സാഹചര്യത്തിലാണ് മേയര്‍ പ്രഖ്യാപനം രാജീവ് ചന്ദ്രശേഖര്‍ വേണ്ടെന്ന് വച്ചത്. എസ് സുരേഷ് ആ ദൗത്യം ഏറ്റെടുത്തു. പ്രഖ്യാപന വേദിയിലെ പല മുഖങ്ങളും മ്ലാനവദിയുമായിരുന്നു.
ബി.ജെ.പിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റും അടുത്ത ദേശീയ അധ്യക്ഷനായി പരിഗണിക്കപ്പെടുന്ന നിതിന്‍ നവിനും ഈ തീരുമാനത്തെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആര്.എസ്.എസ് പശ്ചാത്തലമുള്ള ഒരാള്‍ തന്നെ മേയര്‍ പദവിയില്‍ വരണമെന്ന തീരുമാനത്തിന് അംഗീകാരം നല്കി. ഇതോടെയാണ് വി.വി. രാജേഷിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് ഉറപ്പിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തിരുവനന്തപുരത്ത് ബി.ജെ.പിയുടെ കരുത്തുറ്റ മുഖമായ രാജേഷ് ഇത് രണ്ടാം തവണയാണ് കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എ.ബി.വി.പി, യുവമോര്‍ച്ച, ബി.ജെ.പി എന്നീ സംഘടനകളുടെ വിവിധ ഭാരവാഹിത്വങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പൂജപ്പുരയില്‍ നിന്ന് വിജയിച്ച അദ്ദേഹം ഇത്തവണ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായി എത്തിയത്.
മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പേര് തുടക്കത്തില്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ രംഗത്തെ രാജേഷിന്റെ ദീര്‍ഘകാലത്തെ പരിചയസമ്പത്തിന് നറുക്കുവീഴുകയായിരുന്നു. മറ്റു മുന്നണികളില്‍ നിന്നുള്ള കരുത്തരായ നേതാക്കളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാള്‍ തന്നെ വേണമെന്ന പൊതുവികാരം പരിവാര്‍ സംഘടനകള്‍ക്കിടയില്‍ ശക്തമായിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ രാജേഷ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കോര്‍പ്പറേഷനിലെ അഴിമതിക്കെതിരെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയതും അദ്ദേഹത്തിന് അനുകൂലമായി മാറി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭക്ഷണത്തിന് കുട്ടികള്‍ പോക്കറ്റില്‍ നിന്നും പണമെടുക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി; ഒഡീഷയില്‍ നിന്നും വന്ന ആ വിവേക് എക്സ്പ്രസ്സില്‍ കണ്ടത് വന്‍ കുട്ടി കടത്ത്; ഈ മൂന്ന് പോലീസുകാര്‍ കൈയ്യടി നേടുമ്പോള്‍
ചുരം പാതകളില്‍ വാഹനം ഓടിച്ച് വലിയ പരിചയമില്ലാത്ത ഡ്രൈവര്‍ ഇറക്കത്തില്‍ ഗിയര്‍ കണ്ട്രോള് ചെയ്യുന്നതിന് പകരം ബ്രേക്കിനെ അമിതമായി ആശ്രയിച്ചത് വിനയായി; ആ വാന്‍ 300 അടി താഴ്ചയിലേക്ക് വീണതിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്





