തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ അന്തരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സതീശൻ മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സതീശന്റെ മരണത്തോടെ, വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 11 ആയി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
ദുരന്തം നടന്ന മുണ്ടത്തിക്കോട് പാടശേഖരത്തിലും പരിസരത്തും തുടരുന്ന പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ന് നടത്തിയ തെരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താനായിട്ടുണ്ട്. ഇതോടെ അപകടം നടന്ന സ്ഥലത്തുനിന്ന് ഇതുവരെ കണ്ടെടുത്ത ശരീരഭാഗങ്ങളുടെ എണ്ണം 103 ആയി.
വിജിലന്‍സ് കേസ് സാധ്യത: പി.എം. മനോജിനെ ഒഴിവാക്കി പിണറായി; ദേശാഭിമാനിയിലെ താക്കോല്‍ സ്ഥാനത്ത് പിഎം മനോജ് എത്തിയേക്കും
ഏപ്രിൽ 21-ന് ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന സ്ഥലത്ത് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.


സിറ്റി ബസ് വിവാദം : മേയര്‍ വി.വി.രാജേഷിനെ വെല്ലുവിളിച്ച് മന്ത്രി ഗണേഷ് കുമാര്‍! ബസ് വേണമെങ്കില്‍ ഇപ്പോള്‍ തരാം’; പകരം കെ.എസ്.ആര്.ടി ബസുകള്‍ റെഡി !





