തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ കാറിനുള്ളിൽ പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ
രണ്ട് പേർ പോലീസിന്റെ പിടിയിൽ. ഇന്നലെ രാവിലെ വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. തമ്പാനൂരിലേയ്ക്ക് പോകാൻ നിന്ന പെൺകുട്ടിയെ തമ്പാനൂരിൽ എത്തിക്കാമെന്ന് പറഞ്ഞു കാറിൽ കയറ്റിയ ശേഷം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായി. വിഴിഞ്ഞം സ്വദേശികളായ അജിത് രാജ്, അശോകൻ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പെൺകുട്ടിയെ കാറിന്റെ പുറകിലെ സീറ്റിൽ കയറ്റിയശേഷം മുൻപിൽ ഡ്രൈവറുടെ കൂടെ ഇരുന്നയാൾ പുറകിലെ സീറ്റിൽ വന്ന് പെൺകുട്ടിയെലൈംഗികമായി പീടിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. തമ്പാനൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. തുടർന്ന് പെൺകുട്ടി ഡോർതുറന്നു പുറത്തു ചാടി പെൺകുട്ടി ഓടി രക്ഷപെടുകയായിരുന്നു.
പിന്നീട് പെൺകുട്ടി തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവസ്ഥലം വിഴിഞ്ഞം ആയതിനാൽ തമ്പാനൂർ പോലീസ് പരാതി വിഴിഞ്ഞം പോലീസിന് കൈമാറി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ശകലേശ്പുരിൽ പ്രീ വെഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം; ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദ്ദനം, 7 പേർ അറസ്റ്റിൽ
ശകലേശ്പുരിൽ പ്രീ വെഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം; ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദ്ദനം, 7 പേർ അറസ്റ്റിൽ







