തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം ജാനകി കല്യാണമണ്ഡപത്തിനു സമീപം കൈലാസം വീട്ടിൽ ആഷിക് (26) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിലെ തിരുവല്ലം, കോവളം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 6 ഓളം ആക്രമണം, വധശ്രമം തുടങ്ങിയ ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ ആഷിക്. സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവിൻ പ്രകാരം 6 മാസ കാലത്തേയ്ക്ക് തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തപ്പെട്ട ആൾ കൂടിയാണ് .
തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ യുവാവിനെ മുൻവൈരാഗ്യത്തിൽ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കവർച്ചചെയ്തു ബൈക്കുമായി കടന്നുകളഞ്ഞ കേസിൽ ഉൾപ്പെട്ടതോടെയാണ് വീണ്ടും അറസ്റ്റുണ്ടായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അഖിൽ ഉണ്ണിത്താനെ മർദിച്ച കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു





