കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയിലുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി.
കോണ്‍ഗ്രസിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങൾ നടത്തുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെ ട്ടിട്ടുണ്ട്. ഇങ്ങനെയുള്ള നൂറോളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങളും പരാതിക്കൊപ്പം ഡിജിപിക്ക് ദീപ്തി മേരി വർഗീസ് കൈമാറിയിട്ടുണ്ട്.
ഈ അക്കൗണ്ടുകളെല്ലാം ഒരേ സ്വഭാവത്തിലുള്ളവയാണ്. കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്നവിധമാണ് ഇവയുടെ പ്രവര്‍ത്തനരീതിയെന്ന് പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത(ബി എൻ എസ് )യിലെ 354,357 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് പ്രകാരവും നടപടി സ്വീകരിക്കണം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വ്യാജ അക്കൗണ്ടുകളുടെ ഉറവിടവും ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്തണമെന്നും പരാതിയിൽ ദീപ്തി ആവശ്യപ്പെട്ടിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ; ഏഴ് വയസ്സുകാരി മരിച്ചു





