തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ടപകടത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ തുടർന്ന് ചികിത്സാ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികളെ സജ്ജമാക്കാൻ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം : നെയ്യാറ്റിൻകരയിലെ ക്ഷേത്രങ്ങളിൽ നേർച്ചകളും വഴിപാടുകളും
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.അപകടവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും കൃത്യമായി മോണിറ്റർ ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
രാഹുൽ മാങ്കുട്ടത്തിൽ കുരുക്കിലേക്ക് ? പരാതിക്കാരിയെ വാട്സ്ആപ്പിൽ വിളിച്ചു; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം







