ജാഗ്രത! യൂണിവേഴ്സിറ്റി കോളേജിലും പാമ്പ്; വിദ്യാർത്ഥികൾക്കും സന്ദർശകർക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: ഏത് സമയവും വിദ്യാർത്ഥികളുടെ സാന്നിധ്യമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പാമ്പ്. അഡ്മിഷൻ കാര്യങ്ങൾ അന്വേഷിച്ചത്തിയ ഒരാൾക്ക് പാമ്പുകടിയേൽക്കുകയുംചെയ്തു. സഹോദരിക്ക് വേണ്ടി ഡിഗ്രി പ്രവേശന കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയ പത്തനംതിട്ട സ്വദേശി അഖിലിനാണ് പാമ്പുകടിയേറ്റത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു ഈ സംഭവം.
പാമ്പ് കടിയേറ്റയുടൻതന്നെ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞു. സമയത്തിന് ചികിത്സ ലഭ്യമായതിനാൽ അദ്ദേഹം അപകടനില തരണം  ചെയ്തിട്ടുണ്ട്. ബൈക്കിൽ എത്തിയ അഖിൽ ബൈക്കുകൾ പാർക്ക് ചെയ്യുന്നിടത്ത് വാഹനം പാർക്ക് ചെയ്തശേഷം തിരികെ നടക്കുമ്പോഴാണ് സമീപത്തെ കരിയിലകൾക്കിടയിൽ പതുങ്ങിക്കിടന്ന പാമ്പ് കടിച്ചത്.
 ചൂട് കൂടിയതിനാൽ ഇഴ ജന്തുക്കളെല്ലാം മാളംവിട്ട് പുറത്തിറങ്ങുകയാണ് ഇപ്പോൾ. ക്യാമ്പസിൽ പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് പരിസരം വൃത്തിയാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.