കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിധിന്‍രാജിന്റെ ഫോണിലേക്ക് വന്ന ഒരൊറ്റ എസ്.എം.എസ്. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ തേടി കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് നടത്തിയ ആ അന്വേഷണം ചെന്നവസാനിച്ചത് നോയിഡയിലെ ലോണ്‍ ആപ്പ് മാഫിയയുടെ താവളത്തിലാണ്. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് അതിസാഹസികമായാണ് പ്രതികളെ കണ്ണൂര്‍ സ്‌ക്വാഡ് പിടികൂടിയത്. നിധിന്‍രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ വില്ലന്മാരെ പൂട്ടിയതുപോലെ, മരണത്തിന് കാരണക്കാരനായെന്ന് ആരോപിക്കപ്പെടുന്ന ഡോ. റാമിനെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
നിധിന്‍രാജിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് ലഭിച്ച സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള യാത്രയാണ് നോയിഡയിലെ ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ എന്ന സ്ഥാപനത്തിലേക്കെത്തിച്ചത്. സൈബര്‍ ക്രൈം സ്റ്റേഷന്‍ എസ്.ഐ. എസ്.വി. മിഥുന്‍, സി.പി.ഒ.മാരായ സുനില്‍ കുയിലൂര്‍, ബിജന്‍രാജ് എന്നിവരടങ്ങുന്ന സംഘം നോയിഡയിലെത്തിയെങ്കിലും സ്ഥാപനം കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യനോട്ടീസിലെ നമ്പറിലേക്ക് വിളിച്ചാണ് പോലീസ് സംഘം ഈ തട്ടിപ്പ് കേന്ദ്രത്തിനുള്ളിലേക്ക് കയറിയത്. നോയിഡ കമ്മീഷണറുടെ സഹായത്തോടെ ആറ് പ്രാദേശിക പോലീസുകാരെയും ഒപ്പം കൂട്ടിയാണ് കണ്ണൂര്‍ സംഘം നീങ്ങിയത്.
ഐ.ടി. പാര്‍ക്കുകളെ വെല്ലുന്ന സജ്ജീകരണങ്ങളാണ് സ്ഥാപനത്തിനുള്ളില്‍ പോലീസ് കണ്ടത്. നാല്‍പ്പതോളം പേര്‍ ഒരേസമയം സിം ബോക്‌സുകളും പ്രത്യേക സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നു. വായ്പയെടുത്തവര്‍ ഒരു നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ ഉടന്‍ അടുത്ത നമ്പറില്‍നിന്ന് കോള്‍ എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം. ഇന്‍സ്റ്റന്റ് ഫണ്ട്സിന്റെ മാനേജര്‍മാരെ പോലീസ് പിടികൂടിയെങ്കിലും സ്ഥാപന ഉടമ മനോജ് തിവാരി കീഴടങ്ങാന്‍ തയ്യാറായില്ല. ഇയാളുടെ ഗുണ്ടകള്‍ സ്ഥാപനത്തിന് പുറത്തെത്തി പോലീസിനെ തടയാനും കൈയാങ്കളിക്കും മുതിര്‍ന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എങ്കിലും അതിസാഹസികമായി പ്രതികളെ നോയിഡ പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡിന് കഴിഞ്ഞു.
ശബരിമലയില്‍ തന്ത്രി കുടുങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ സി.പി.എമ്മിന് വീണുകിട്ടിയ ‘സ്വര്‍ണ്ണനിധി’! തന്ത്രിയുടെ അറസ്റ്റ് യു.ഡി.എഫിനും ബി.ജെ.പിക്കും പ്രഹരമാകുമോ?
36 ശതമാനം പലിശ ഈടാക്കിയായിരുന്നു ഇവരുടെ കൊള്ള. 15,000 രൂപ വായ്പ എടുക്കുന്നവരില്‍നിന്ന് 4,500 രൂപ പലയിനങ്ങളിലായി മുന്‍കൂട്ടി ഈടാക്കും. തിരിച്ചടവ് വൈകുന്ന ഓരോ ദിവസത്തിനും 450 രൂപ പിഴയും ഈടാക്കിയിരുന്നു. നിലവില്‍ 38,000-ത്തോളം പേര്‍ ഇവരുടെ വായ്പാ വലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒളിച്ചിരുന്ന് മലയാളികളെ കടക്കെണിയിലാക്കുന്ന മാഫിയകള്‍ക്ക് കണ്ണൂര്‍ പോലീസിന്റെ ഈ നീക്കം വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്.
നോയ്ഡയിലെത്തിയ കണ്ണൂര്‍ സൈബര്‍ ക്രൈം സ്റ്റേഷന്‍ എസ്ഐ എസ് വി മിഥുനും സിപിഒ സുനില്‍ കുയിലൂരും ബിജന്‍രാജുമടങ്ങുന്ന സംഘം കെട്ടിടം കണ്ടെത്തിയെങ്കിലും തിരിച്ചറിയാനാകുന്ന ഒരടയാളവും ഉണ്ടായിരുന്നില്ല. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യനോട്ടീസിലെ നന്പര്‍ തുന്പാക്കിയാണ് പ്രതിദിനം ലക്ഷങ്ങള്‍ മറിയുന്ന ലോണ്‍ആപ് സ്ഥാപനത്തിലേക്ക് കേരള പൊലീസ് കയറിയത്. ജോലിക്കാരെ ആവശ്യമുണ്ടെന്ന പോസ്റ്ററില്‍ കണ്ട നന്പറിന്റെ വിവരം എടുത്ത സംഘം ‘ഇന്‍സ്റ്റന്റ് ഫണ്ട്‌സ്’ സ്ഥാപനത്തിന്റെതാണ് നോട്ടീസെന്ന് കണ്ടെത്തി. നേരത്തേ എസ്എംഎസിലൂടെ കിട്ടിയ നന്പറും ഇതേ സ്ഥാപനത്തിന്റേതാണെന്ന് വ്യക്തമായി. നോയ്ഡ കമീഷണറുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജ് സംസാരിച്ചതോടെ സഹായത്തിനായി ആറ് പൊലീസുകാരെ വിട്ടുനല്‍കി.
സ്ഥാപനത്തിനുള്ളിലേക്കു കയറിയ പൊലീസ് സംഘത്തെ ഞെട്ടിക്കുന്ന സംവിധാനങ്ങളായിരുന്നു. ഐടി പാര്‍ക്കിന്റെ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 40പേര്‍ ജോലിചെയ്തിരുന്നു. ഒരേസമയം 40 സിം ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ സെര്‍വറുമായി ഘടിപ്പിച്ചിരുന്നു. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വായ്പാഅപേക്ഷകരുടെ കോളും തിരിച്ചടവിനുള്ള കോളുകളും കൈകാര്യം ചെയ്തിരുന്നത്. തിരിച്ചടവ് വൈകുന്നവരെ ഭീഷണിപ്പെടുത്തി അടപ്പിക്കുന്നതായിരുന്നു രീതി. സോഫ്റ്റ്വെയറാണ് കോള്‍ കണക്ട് ചെയ്യുക. വായ്പയെടുത്തയാള്‍ ഭീഷണികോള്‍ ബ്ലോക്കുചെയ്താല്‍ അടുത്ത നമ്പറില്‍നിന്ന് കോള്‍ പോകും.
ഇന്‍സ്റ്റന്റ് ഫണ്ട്സിന്റെ ഓപറേഷന്‍, മാര്‍ക്കറ്റിങ്, മാനേജിങ് വിഭാഗത്തിലെ മാനേജര്‍മാരാണ് പിടിയിലായത്. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ പ്രവര്‍ത്തിക്കുന്നത്.


യുഡിഎഫില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു; സതീശന് ടീമില്‍ ആരൊക്കെ? ലീഗിന് അഞ്ച് പദവികള്‍; നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ലീഗിന്; സുധാകരനും രമയും മന്ത്രിമാരാകുമോ?





