കോയമ്പത്തൂർ: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.അതിനിടെ, അപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. പൊതുദർശനത്തിന് ശേഷമായിരുന്നു വീടുകളിലേക്ക് കൊണ്ടുപോയത്.
ഇന്നലെ വൈകുന്നേരം 5.20-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകർ ഉൾപ്പെട്ട മിനിവാൻ വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ടു.300 അടി താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായിരുന്നു അപകടസ്ഥലം. പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ ഏഴ് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവൻ നഷ്ടമായി. പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, മജീദ്, ഷക്കീല, സുഹറയുടെ മകൻ ഹിഷാം, മജീദിന്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത എന്നിവരാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സാജിതയുടെ മകൻ ഷഹദിൻ (11),ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസ് (22),സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39)വാഹനത്തിലുണ്ടായിരുന്ന 13 പേരിൽ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില മെഡിക്കൽ കോളേജ് അധികൃതർ നിരീക്ഷിച്ചുവരികയാണ്.
വായനയുടെ വസന്തവുമായി നിയമസഭ പുസ്തകോത്സവം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ; പുരസ്കാര നിറവില്‍ എന്‍.എസ്. മാധവന്, വിദ്യാര്‍ത്ഥികള്‍ക്ക് നഗരം ചുറ്റാന്‍ സൗജന്യ യാത്ര;


കണ്ണൂരിൽ നിർത്തിയിട്ട കാറിൽ രക്തക്കറ ; അന്വേഷണം





