ബെംഗളൂരു: ഐപിഎൽ ആവേശത്തിനിടയിലും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരാട് കോഹ്ലിയുടെ ഒരു ഇൻസ്റ്റഗ്രാം ‘ലൈക്ക്’. ജർമ്മൻ ഇൻഫ്ലുവൻസറായ ലിസ്ലാസിന്റെ ചിത്രത്തിന് കോഹ്ലി നൽകിയ ലൈക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കോഹ്ലി ലിസ്ലാസിനെ ഫോളോ ചെയ്യുന്നില്ലെന്നിരിക്കെ ഈ ലൈക്ക് എങ്ങനെ വന്നുവെന്നതാണ് ആരാധകരെ കുഴപ്പിക്കുന്നത്.
ലിസ്ലാസിന്റെ ചിത്രത്തിന് താഴെ കോഹ്ലിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നുള്ള ലൈക്ക് വന്നതിന്റെ സ്ക്രീൻഷോട്ടുകൾ എക്സിലും റെഡ്ഡിറ്റിലും കാട്ടുതീ പോലെ പടരുകയാണ്. കോഹ്ലി ഇൻസ്റ്റഗ്രാമിൽ പിന്തുടരാത്ത ഒരാളുടെ ചിത്രത്തിൽ എങ്ങനെ ലൈക്ക് എത്തിയെന്ന ചോദ്യത്തിന് ‘അൽഗോരിതം’ തന്നെയാകും ഇത്തവണയും വില്ലനെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. അതേസമയം, ട്രോളന്മാരും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. മകൻ അക്കായുടെ കൈ തട്ടി ലൈക്ക് വീണതാകാം എന്നതടക്കമുള്ള രസകരമായ മീമുകളാണ് പ്രചരിക്കുന്നത്.
ഇതാദ്യമായല്ല കോഹ്ലി ഇത്തരം ഒരു ‘ലൈക്ക്’ വിവാദത്തിൽ പെടുന്നത്. കഴിഞ്ഞ വർഷം നടി അവനീത് കൗറിന്റെ ചിത്രത്തിന് ലൈക്ക് ചെയ്തതും വലിയ വാർത്തയായിരുന്നു. അന്ന് ഇൻസ്റ്റഗ്രാം അൽഗോരിതത്തിലെ പിഴവാണ് ഇതിന് കാരണമെന്ന് കോഹ്ലി വിശദീകരണം നൽകിയിരുന്നു.ഇപ്പോൾ ലിസ്ലാസിന്റെ ചിത്രത്തിന് ലൈക്ക് വീണതോടെ പഴയ വിവാദം വീണ്ടും പുകയുകയാണ്.
‘ശുചീകരണ തൊഴിലാളി പത്മയെ ആദരിച്ച് രജനീകാന്ത്’ :സത്യസന്ധതയ്ക്ക് തലൈവരുടെ സ്വര്‍ണ്ണ സമ്മാനം
വിരാട് കോഹ്ലി ലൈക്ക് ചെയ്തതോടെ ഇന്ത്യയിൽ ഒറ്റരാത്രികൊണ്ട് ട്രെൻഡിങ്ങായിരിക്കുകയാണ് ജെനിഫർ എന്ന ലിസ്ലാസ്.ജർമ്മൻ-സൗത്ത് ആഫ്രിക്കൻ വ്ലോഗറും ഗായികയുമാണ് ഇവർ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരി കൂടിയാണ് ലിസ്ലാസ് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് ഹിന്ദി ഭാഷയിലും പ്രാവീണ്യമുണ്ട്. ഇവരുടെ ‘സമോസ, സമോസ’ എന്ന മ്യൂസിക് ട്രാക്ക് നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിഷയത്തിൽ കോഹ്ലിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഈ ‘ലൈക്ക്’ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.


കയ്യില്‍ ഇഷ്ടികയുമായി മമിത! ജനനായകനിലെ വിജയുടെ തങ്കച്ചി അല്പം ‘ഡെയ്ഞ്ചറാണ്’; മമിതയുടെ ആക്ഷന്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍!





