ചെന്നൈ: പ്രമുഖ സോപ്പ് ബ്രാൻഡായ ‘പവർ സോപ്പ്’ കമ്പനിക്കെതിരെ തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ സമർപ്പിച്ച ഒരു കോടി രൂപയുടെ നഷ്ടപരിഹാര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കരാർ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങൾ പരസ്യത്തിനായി ഉപയോഗിച്ചു എന്ന താരത്തിന്റെ പരാതി വസ്തുതാപരമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. തമിഴ്സെൽവൻ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
അനില്‍ അംബാനിക്ക് വന്‍ തിരിച്ചടി! മുംബൈയിലെ 17 നിലയുളള 3,716 കോടിയുടെ വസതി ഇഡി കണ്ടുകെട്ടി
2005-ലാണ് പവർ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന കരാറൊപ്പിടുന്നത്. ഈ കരാർ അവസാനിച്ച ശേഷവും കമ്പനി തന്റെ ചിത്രങ്ങൾ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലും പരസ്യ ബോർഡുകളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നായിരുന്നു നടിയുടെ ആരോപണം.കരാർ ലംഘിച്ച് തന്റെ ചിത്രങ്ങൾ ഉപയോഗിച്ചതിലൂടെ കമ്പനി വലിയ ലാഭമുണ്ടാക്കി. ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നു.അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി കമ്പനി നൽകണം.
ഹർജി പരിഗണിച്ച കോടതി താരത്തിന്റെ വാദങ്ങൾ തള്ളി. കരാർ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ കേവലം വാമൊഴിയിലൊതുങ്ങിയെന്നും വസ്തുതാപരമായ തെളിവുകളുടെ അഭാവമുണ്ടെന്നും കോടതി വ്യക്തമാക്കി.


അയോധ്യ ക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു ; 15 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം; ലംഘിച്ചാല്‍ കര്‍ശന നടപടി! സൊമാറ്റോ, സിഗ്ഗിയടക്കം ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ക്കും നിരോധനം ബാധകം





