കൊച്ചി: വാഹന പരിശോധനയിൽ എം ഡി എം എ യുമായി മലപ്പുറം സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ. ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ റെയിഡിൽ കൂടിയ അളവിൽ എം ഡി എം എ യും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്ത് എക്സൈസ് റെയ്‌ഡിൽ 142 ഗ്രാം MDMAയും 4 ഗ്രാമോളം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സുഹൈൽ റാഷിദ്(29) ആണ് മയക്കുമരുന്നുമായി പിടിയിലായത്. കൊച്ചി പള്ളുരുത്തി ഭാഗത്തുനിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 48 ഗ്രാം എം ഡി എം എയാണ് എക്‌സൈസ് സംഘം ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽനിന്നാണ് ഇയാൾ താമസിക്കുന്ന ഹോട്ടൽമുറിയിൽ സൂക്ഷിച്ചിരിക്കുന്ന മയക്കുമരുന്ന് ശേഖരത്തെ ക്കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നീട് ഹോട്ടൽ മുറിയിൽ പരിശോധന നടത്തി 94.23 ഗ്രാം എം ഡി എം എയും നാലു ഗ്രാമോളം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു.
എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഡി എസ് അരുൺ, എറണാകുളം എക്സൈസ് ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ പി എക്സ് റൂബൻ, പ്രിവന്റീവ് ഓഫീസർ അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോമോൻ, ജിജോ അശോക്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലത എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തീവണ്ടിക്ക് നേരെയുള്ള കല്ലേറ്: വിദ്യാര്‍ത്ഥിനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; പ്രതിയെ പിടികൂടാനാവാതെ പോലീസ്; അന്വേഷണം ഇഴയുന്നതായി ആക്ഷേപം





