ചണ്ഡീഗഢ്: ഹരിയാന കോൺഗ്രസിൽ അച്ചടക്ക നടപടിയുടെ വാൾ ഓങ്ങി ഹൈക്കമാൻഡ്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവർക്കെതിരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നടപടി സ്വീകരിച്ചത്.
കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ കരംവീർ സിങ് ബൗധിനെ പരാജയപ്പെടുത്തുന്ന രീതിയിൽ ക്രോസ് വോട്ടിംഗ് നടത്തിയതാണ് എംഎൽഎമാരുടെ വിനയായത്.ധരംപാൽ മാലിക്കിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാർശ പ്രകാരമാണ് സസ്പെൻഷൻ.നേരത്തെ, വോട്ട് മാറി രേഖപ്പെടുത്തിയതിന് അഞ്ച് പേർക്കും പാർട്ടി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ തള്ളി ബിജെപി പക്ഷത്തേക്ക് നീങ്ങിയത് അക്ഷന്തവ്യമായ തെറ്റാണെന്ന് നേതൃത്വം വിലയിരുത്തി.തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ ഈ പൊട്ടിത്തെറി ഹരിയാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. എംഎൽഎമാരെ സസ്പെൻഡ് ചെയ്തതോടെ സംസ്ഥാനത്ത് കോൺഗ്രസ് പ്രതിരോധത്തിലാകുമോഎന്നാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കുന്നത്.
ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ: സ്ത്രീപ്രവേശനം മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം’


ചാനല്‍ റേറ്റിങ്ങില്‍ ഇനി കളി മാറും! കൃത്രിമം തടയാന്‍ കേന്ദ്രത്തിന്റെ നടപടി, ലാന്‍ഡിങ് പേജ് വ്യൂവര്‍ഷിപ്പ് ഇനി റേറ്റിങ്ങില്‍ കണക്കാക്കില്ല; വിവരശേഖരണം 80,000 വീടുകളില്‍ കൂടി!





