ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങളാല്‍ മുഖരിതമായിരിക്കുകയാണ്, എന്നാല്‍ ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹിന്ദുസമൂഹം വിട്ടുനില്‍ക്കണമെന്ന് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത് (VHP)
ഹിന്ദു മതവും പാരമ്പര്യവും സംരക്ഷിക്കണമെന്നും ഹിന്ദു കുടുംബങ്ങള്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് വീടുകളില്‍ എഴുതുന്നതും വീടുകള്‍ അലങ്കരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
വി.എച്ച്.പി ഇന്ദ്രപസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത എഴുതിയ കത്തില്‍, ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് ഹിന്ദുക്കള്‍ പിന്മാറണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, എന്നിവിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തരുതെന്നും അത് ഹിന്ദുസംസ്കാരത്തിന് ചേര്‍ന്നതല്ലെന്നുമാണ് സംഘടനയുടെ വാദം.
ഒന്‍പതാം ബജറ്റിലും പതിവ് തെറ്റിക്കാതെ നിര്‍മല സീതാരാമന്; ഇത്തവണ പാരമ്പര്യം തുളുമ്പുന്ന കാഞ്ചീപുരം പട്ട് സാരി ധരിച്ച് ധനമന്ത്രി
ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇന്ത്യക്കകത്ത് മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തുകയാണെന്ന് വി.എച്ച്.പി ആരോപിക്കുന്നു. ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുത മിഷണറികള്‍ മുതലെടുക്കുന്നൂവെന്നും വി.എച്ച്.പി പറയുന്നു.
വിഎച്ച്പിയുടെ ഈ അപേക്ഷ മതേതര ഇന്ത്യയുടെ മൂല്യങ്ങളോടും ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തോടും സാമൂഹ്യ ഐക്യത്തോടും വിരുദ്ധമായ ഒരു പ്രവണതയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍ വി.എച്ച്.പിയുടെ പ്രസ്താവന ഭരണഘടനയോടുളള വെല്ലുവിളിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ മതസ്വാതന്ത്ര്യവം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വിഎച്ച്പി യുടെ പ്രസ്താവന സാമൂഹ്യ വിഭജനത്തിനും വഴിയൊരുക്കുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയിലടക്കം വിമര്‍ശനമുയരുന്നത്.


പാചകവാതക വിതരണത്തിൽ കേന്ദ്രത്തിന്റെ നിർണ്ണായക നിയന്ത്രണം; ഹോട്ടലുകൾക്ക് എൽപിജി ഇല്ല; വിതരണം നിരീക്ഷിക്കാൻ പ്രത്യേക സമിതി





