ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള റിബ്ബണ്‍ മുറിക്കില്ല; ഉദ്ഘാടന വേദിയില്‍ നിലപാടുമായി ഒമര്‍ അബ്ദുള്ള; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ശ്രീനഗറിലെ കാശ്മീർ ഹാത്തിൽ കൈത്തറി കരകൗശല പ്രദർശന മേള ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം, ഉദ്ഘാടനത്തിനായി കെട്ടിയിരുന്ന റിബ്ബൺ മുറിക്കാൻ വിസമ്മതിച്ചതാണ് സംഭവത്തിന് ആധാരം. സംഘാടകർ ഒരുക്കിയിരുന്ന റിബ്ബണിന് ഇന്ത്യൻ ദേശീയ പതാകയുടെ നിറമായിരുന്നു എന്നതായിരുന്നു ഒമർ അബ്ദുള്ളയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദർശന മേളയുടെ കവാടത്തിലെത്തിയ ഒമർ അബ്ദുള്ള, ഉദ്ഘാടനത്തിനായി വെച്ചിരുന്ന റിബ്ബൺ ദേശീയ പതാകയുടെ നിറത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു.

ഉടൻ തന്നെ ദേശീയ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചു. തുടർന്ന് റിബ്ബൺ മുറിക്കുന്നതിന് പകരം ഇരുഭാഗത്തുനിന്നും അത് അഴിച്ചമാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. റിബ്ബൺ പൂർണ്ണമായും മാറ്റിയ ശേഷം അദ്ദേഹം പ്രദർശന ഹാളിലേക്ക് പ്രവേശിച്ചു. ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയും ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 ദേശീയ പതാകയുടെ നിറത്തിലുള്ള വസ്തുക്കൾ ഉദ്ഘാടനങ്ങൾക്കും മറ്റും റിബ്ബണായി ഉപയോഗിക്കുന്നത് പതാകയോടുള്ള അനാദരവാണെന്ന് കാണിച്ച് സംഘാടകർക്കെതിരെ ചിലർ വിമർശനം ഉയർത്തുന്നുണ്ട്. എന്നാൽ കൃത്യസമയത്ത് ഇത് ശ്രദ്ധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്ത ഒമർ അബ്ദുള്ളയുടെ നടപടിയെ നിരവധി പേർ അഭിനന്ദിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.