ദേശീയ തലത്തിൽ വെള്ളി തിളക്കവുമായി കേരള പോലീസിന്റെ ‘ആനി’; ഡ്യൂട്ടി മീറ്റിൽ കേരളത്തിന് ഇരട്ട നേട്ടം

തിരുവനന്തപുരം: അറുപത്തി ഒൻപതാമത് ആൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരള പോലീസിന് മികച്ച വിജയം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഡ്യൂട്ടി മീറ്റിൽ എക്സ്പ്ളോസീവ് ബിൽഡിങ് സെർച്ച് ഇനത്തിൽ വെള്ളി മെഡലും സയൻ്റിഫിക്ക് എയ്ഡ് ടു ഇൻവെസ്റ്റിഗേഷൻ ഇനത്തിൽ  വെങ്കല മെഡലും കേരള പൊലീസ് ടീമംഗങ്ങൾ കരസ്ഥമാക്കി.
തൃശ്ശൂർ സിറ്റി കെ -9 സ്ക്വാഡിലെ  അഞ്ച് വയസുള്ള ആനി എന്ന നായയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. കേരള പോലീസ് അക്കാദമിയിലെ പന്ത്രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ ആനിയുടെ ഹാൻഡ്ലർമാർ സി.പി.ഒ മാരായ ഇ എസ് ഹരികൃഷ്ണൻ, പി ആർ പ്രസാദ് എന്നിവരായിരുന്നു. സബ്ഇൻസ്പെക്ടർമാരായ  മോഹൻകുമാർ, വിജു നായർ എന്നിവരായിരുന്നു ട്രെയിനർമാർ.
തൃശ്ശൂർ റൂറൽ ജില്ലയിലെ കൈപ്പമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ് പെക്ടർ കെ ഫതിൽ റഹ്മാൻ  വിരലടയാള മത്സരയിനത്തിവെങ്കല മെഡൽ നേടി. കേരള പോലീസ് അക്കാദമിയിലെ അസിസ്റ്റന്റ് ഡയറക്ടർ (പോലീസ് സയൻസ്) പി.എ  മുഹമ്മദ് ആരിഫ്  ടീം മാനേജരായും മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി  കെ.വി  സന്തോഷ് ഐ.പി.എസ്  ടീം ക്യാപ്റ്റനായും നേതൃത്വം നൽകിയ കേരള പോലീസ് സംഘമാണ് നാഗ്പൂരിലെ ഈ ഡ്യൂട്ടി മീറ്റിൽ പങ്കെടുത്തത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.