ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ എസ്പി. പ്രതിക്കെതിരെ കുറ്റകൃത്യത്തിന് അനുസൃതമായ എല്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ ചുമതല കായംകുളം ഡിവൈഎസ്പിക്ക് കൈമാറി.
യുവതിയുടെ മൊഴിയിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ നാലിനാണ് കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്.കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് വെച്ച് വാഹനാപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാനായി എത്തിയ സംഘത്തിലുണ്ടായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദാണ് അതിക്രമം നടത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാൾ തന്നോട് മോശമായി പെരുമാറിയ വിവരം യുവതി ചികിത്സിച്ച ഡോക്ടറോടാണ് ആദ്യം വെളിപ്പെടുത്തിയത്. ഡോക്ടർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിനിൽ സവാദിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പ്രതിക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ എസ്പി വിശദീകരണവുമായി രംഗത്തെത്തിയത്.
സഹായം തേടിയെത്തുന്നവരോട് പോലും ഇത്തരത്തിൽ ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി വരാം!” ; പി.കെ. ശശിക്കെതിരെയുള്ള മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിച്ചു ! വനിതാ സഖാക്കളുടെ കടുത്ത പ്രതിഷേധം!


കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി





