തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മദ്യപന്റെ ക്രൂരതയ്ക്ക് ഇരയായി റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ട ശ്രീക്കുട്ടിയെ സഹായിക്കാൻ സർക്കാർ സ്ഥാപനമായ ‘ഔഷധി’ എത്തുന്നു. നിലവിൽ മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയെ തുടർചികിത്സയ്ക്കായി നാളെ ഔഷധിയുടെ പഞ്ചകർമ്മ ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിക്കുകയും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പുനൽകുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല
സർക്കാരിന്റെയും അധികൃതരുടെയും അവഗണനയെക്കുറിച്ച് ശ്രീക്കുട്ടി കഴിഞ്ഞ ദിവസം നടത്തിയ ഹൃദയഭേദകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഈ പുതിയ നീക്കം. ശ്രീക്കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഔഷധി ആഗ്രഹിക്കുന്നതെന്ന് ശോഭന ജോർജ് പറഞ്ഞു. ഇതിനായി മികച്ച ഡോക്ടർമാരുടെ സേവനവും പഞ്ചകർമ്മ ചികിത്സയും ഉറപ്പാക്കും.ഔഷധിയുടെ തീരുമാനം വലിയ ആശ്വാസമാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയ പ്രതികരിച്ചു. സർക്കാരിന്റെ സഹായമില്ലാതെ ചികിത്സയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന വലിയ പ്രതിസന്ധിക്കിടയിലാണ് ഈ കൈത്താങ്ങ് .
2025 നവംബറിൽ കേരള എക്സ്പ്രസിൽ വെച്ചാണ് ലഹരിക്കടിമയായ സഹയാത്രികൻ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം ബോധരഹിതയായി കിടന്ന പെൺകുട്ടി അത്ഭുതകരമായാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. എങ്കിലും കാഴ്ചാ വൈകല്യങ്ങളും ചലനശേഷിക്കുറവും ഇപ്പോഴും അവൾക്കുണ്ട്.
സ്വബോധം വീണ്ടെടുത്ത ശേഷം തന്നെ കാണാനോ വിവരങ്ങൾ അന്വേഷിക്കാനോ ആരും എത്തിയില്ലെന്ന ശ്രീക്കുട്ടിയുടെ വാക്കുകൾ കേരളത്തിന്റെ മനസാക്ഷിയെ പൊള്ളിച്ചിരുന്നു. ഔഷധിയുടെ ഈ ഇടപെടൽ ശ്രീക്കുട്ടിക്ക് പുതിയൊരു ജീവിതം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കണ്ഠരര് രാജീവരര് 14 ദിവസം റിമാന്‍ഡില്‍; നടന്നത് വന്‍ ഗൂഢാലോചന, കൊളളയ്ക്ക് മൗനാനുവാദം നല്‍കിയെന്നും എസ്.ഐ.ടി; കേസില്‍ തന്ത്രി 13-ാം പ്രതി





