രാജ്യത്തെ ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്, അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ചെയര്മാന് എ.എ റഷീദ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്. ഇത്തരം അതിക്രമങ്ങള്‍ക്കും തടസ്സപ്പെടുത്തലുകള്ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു.
മതത്തിന്റെ പേരില്‍ അക്രമം പ്രചരിപ്പിക്കുന്നവര്‍ക്കും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കുമെതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന് എന്നിവിടങ്ങളില്‍ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനോ, ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കുംഭമേള വൈറൽ പെൺകുട്ടി: അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി; മധ്യപ്രദേശ് പൊലീസിന് മറുപടിയുമായി കൊച്ചി കമ്മീഷണർ
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് രാജ്യത്തെ പലഭാഗങ്ങളിലും നടന്നുവരുന്നത്. ഇതൊരു മതേതര രാജ്യത്തിന് അനുഗുണമല്ല. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും അക്രമകാരികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജനസൗഹൃദ പോലീസിംഗിന് മുൻഗണന നൽകണം; പുതിയ സബ് ഇൻസ്പെക്ടർമാരോട് സംസ്ഥാന പോലീസ് മേധാവി





