തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന സുന്ദരിയുടെ വിവാഹം ഒടുവില്‍ പോക്സോ കേസില്‍ കലാശിച്ചു. മഹാരാഷ്ട്ര സ്വദേശി ഫര്മാന് ഖാനും വൈറല്‍ താരവും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ പോക്സോ ചുമത്തി കേസെടുത്തു. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അതീവ ഗൗരവകരമായ ഇടപെടലാണ് സംഭവത്തില്‍ വഴിത്തിരിവായത്. കേസില്‍ കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ ഏപ്രില്‍ 22-ന് നേരിട്ട് ഹാജരാകണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കമ്മീഷന് നല്‍കിയിരിക്കുന്നത്.
വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞെന്നായിരുന്നു തമ്പാനൂര്‍ പൊലീസ് അന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നത്. എന്നാല്‍ കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി 2009 ഡിസംബര്‍ 30 ആണെന്ന് വ്യക്തമായി. അതായത് വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വെറും 16 വയസ്സ് മാത്രം! വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന ഞെട്ടിക്കുന്ന വിവരവും കമ്മീഷന് പുറത്തുവിട്ടു. ഇതോടെ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുവരികയാണ്.
മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ടെത്തി ആശീര്‍വദിച്ച വിവാഹമാണിതെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഉലയ്ക്കുകയാണ്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പോക്സോ കുരുക്ക് മുറുകിയതോടെ സിപിഎം മലക്കം മറിഞ്ഞു. വെറും ക്ഷണം കിട്ടിയതുകൊണ്ട് മാത്രം ചടങ്ങിനെത്തിയതാണെന്നും വിവാഹവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നുമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ വിശദീകരണം.
തമ്പാനൂര്‍ സ്റ്റേഷനില്‍ അഭയം തേടിയ പെണ്‍കുട്ടിയെ കൃത്യമായ രേഖകള്‍ പരിശോധിക്കാതെ ഫര്മാന് ഖാനൊപ്പം വിട്ടയച്ചതാണ് പൊലീസിന് വിനയായത്. അച്ഛന് നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണുമടച്ച് നടപടിയെടുത്ത ഉദ്യോഗസ്ഥരും കമ്മീഷന്റെ നിരീക്ഷണത്തിലാണ്. 18 തികഞ്ഞെന്ന് പൊലീസ് അന്ന് നല്കിയ സര്‍ട്ടിഫിക്കറ്റ് എങ്ങനെ തെറ്റായെന്ന ചോദ്യത്തിന് ഡിജിപി മറുപടി പറയേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ വയോധികന്റെ മരണം കൊലപാതകം; തലയ്ക്കടിച്ചത് കല്ലുപയോഗിച്ച്; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്




