കൊച്ചി: ലൈംഗികാതി ക്രമക്കേസിൽ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ജയിലിനു പുറത്തിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കാക്കനാട് ജില്ലാജയിലിൽ നിന്നും മോചിതനയത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കോടതി ഇന്ന് രാവിലെയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
അടുത്ത മൂന്നു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്ന് ജാമ്യവസ്ഥയിൽ നിഷ്കർഷിച്ചിട്ടുണ്ട്. എറണാകുളം ജില്ല വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് സറണ്ടർ ചെയ്യണം,അന്വേഷണത്തെ സ്വാധീനിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,സംഭവസ്ഥലത്ത് പോകരുത് തുടങ്ങിയ കർശന ഉപാധികളും ജാമ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 31നാണ് രഞ്ജിത്ത് അറസ്റ്റിലാകുന്നത്.റിമാൻഡ് ചെയ്യപ്പെട്ട് പതിനൊന്നാമത്തെ ദിവസമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. നേരത്തെ അദ്ദേഹത്തിനെ പോലീസ് കസ്റ്റഡിയിലും വിട്ടു നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ഏത് സമയത്ത് ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും ജാമ്യവസ്ഥയിലു ണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളില്‍ ‘വിഷാഹാരം’: കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ നടപടി; ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി



