ആലപ്പുഴ: കേരളത്തില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലുകള്‍ സജീവമായതോടെ, അടുത്ത മുഖ്യമന്ത്രിയാകാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നീക്കം തുടങ്ങിയതായി സൂചന. നിയമസഭാ വോട്ടെടുപ്പിന് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ അതിശക്തമായ ഭാഷയില്‍ കെ.സി. നടത്തിയ പ്രതികരണങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഹൈക്കമാണ്ടിന്റെ വിശ്വസ്തനായ വേണുഗോപാലിന്റെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം നിര്‍ണ്ണായകമാകും.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള കെ.സിയുടെ താല്‍പ്പര്യം ഹൈക്കമാണ്ടിനെ അദ്ദേഹം നേരത്തെ അറിയിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉടനീളം കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതും ഉമ്മന്‍ചാണ്ടിക്ക് ശേഷമുള്ള ഒരു കരുത്തുറ്റ നേതൃത്വം എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തുന്നതും ഇതിന്റെ സൂചനയാണ്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ മത്സരരംഗത്തുള്ളപ്പോള്‍ ഹൈക്കമാണ്ട് ആരെ തുണയ്ക്കും എന്നത് വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് ശേഷം വ്യക്തമാകും. എങ്കിലും, ഡല്‍ഹിയിലെ സ്വാധീനം ഉപയോഗിച്ച് മുഖ്യമന്ത്രി പദത്തിലേക്ക് വേണുഗോപാല്‍ എത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. യുഡിഎഫ് ക്യാമ്പുകളില്‍ ഇപ്പോള്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടുണ്ട്.
ഹൈക്കമാണ്ടുമായി അടുത്ത ബന്ധമുള്ള വേണുഗോപാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേരളത്തിലുടനീളം സജീവമായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തില്‍ ‘പകുതിയോളം മുഖ്യമന്ത്രി മുഖങ്ങള്‍’ ഉണ്ടെന്ന് നേരത്തെ പറഞ്ഞത് ഈ മത്സരത്തെ ശരിവെക്കുന്നതാണ്. മെയ് നാലിന് ഫലം വരുമ്പോള്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍, ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കരുനീക്കങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും. പിണറായി വിജയനെതിരെ അതിശക്തമായ നിലപാടെടുക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെ അമരത്ത് എത്തിക്കാനുള്ള സാധ്യത ഹൈക്കമാണ്ട് തള്ളിക്കളയുന്നില്ല.
ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയെങ്കിലും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും എന്നാല്‍ അത് കേരളത്തില്‍ വിലപ്പോകില്ലെന്നും കെ.സി. വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. പോളിംഗ് ബൂത്തിലേക്കു പോകുന്ന ഓരോ മലയാളിയും പത്തു കാര്യങ്ങള്‍ ഓര്‍ക്കണമെന്നു പറഞ്ഞ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പിണറായി ഭരണത്തിന്റെ ‘ആ 10’ കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്നു കൊടുക്കില്ലെന്നും പറയുന്ന കുറിപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് വേണുഗോപാല്‍ ഉന്നയിച്ചിരിക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍, സാമ്പത്തിക തകര്‍ച്ച, ആര്‍ഭാടങ്ങള്‍, വിലക്കയറ്റം, സഹകരണ കൊള്ള, സ്ത്രീ സുരക്ഷയിലെ പാളിച്ചകള്‍ എന്നിവ നിരത്തിയാണ് അദ്ദേഹം ആക്രമണം നടത്തിയത്. സ്വന്തം പാര്‍ട്ടിക്കാര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുമ്പോള്‍ അവര്‍ക്ക് കവചം ഒരുക്കുന്ന രീതിയാണ് പിണറായിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേനല്‍ച്ചൂടിന് ശമനം; സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴ; ലോഡ് ഷെഡിംഗ് ഒഴിവാകുമോ? പ്രതീക്ഷയോടെ കെഎസ്ഇബി





