തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ലാൽഗുഡി മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലീമ റോസ് മാർട്ടിൻ ശ്രദ്ധാകേന്ദ്രമാകുന്നു. ലോട്ടറി രാജാവ് സാന്തിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ റോസ്, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 1,049 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയതോടെ തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയായി മാറി.
ദശാബ്ദങ്ങളായി ഡിഎംകെയുടെ ഉറച്ച കോട്ടയായ ലാൽഗുഡിയിൽ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് എഐഎഡിഎംകെ വിജയപ്രതീക്ഷയുമായി ശക്തമായ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യ ജനനായക കക്ഷിയിൽ (ഐജെകെ) 14 വർഷത്തെ പ്രവർത്തനത്തിന് ശേഷം അടുത്തിടെയാണ് ലീമ എഐഎഡിഎംകെയിൽ ചേർന്നത്.
പാർട്ടിയിൽ ചേർന്നയുടൻ തന്നെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി അവരെ പാർട്ടി വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ചു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവ്
കൗതുകകരമായ മറ്റൊരു വസ്തുത ലീമയുടെ കുടുംബം തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ചേരികളിലായാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നതാണ്. തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള ഈ കുടുംബം ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഗോദയിൽ നിർണ്ണായക സാന്നിധ്യമാണ്.


തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്യുടെ ഉത്തരവ്; 717 ടാസ്മാക് ഔട്ട്ലെറ്റുകൾ ഉടൻ അടയ്ക്കും





