പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തന്റെ കുടുംബത്തിനെതിരെയും ഭാര്യയ്ക്കെതിരെയും യുഡിഎഫ് ഹീനമായ അപവാദപ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം.ബി. രാജേഷ്. സോഷ്യൽ മീഡിയയിലൂടെ അതിരുവിട്ട വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു പൊതുപ്രവർത്തകന്റെ കുടുംബത്തെ ഇത്തരത്തിൽ വേട്ടയാടുന്നത് ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ യുഡിഎഫ് എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഭാര്യയുടെ ചിത്രം ഉൾപ്പെടുത്തി വാട്‌സ്ആപ്പിലൂടെ അധിക്ഷേപ പ്രചാരണം നടന്നതായും ഇതിനെതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. സരസ് മേളയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ ഈ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.സൈബർ അധിക്ഷേപങ്ങൾ നിരീക്ഷിക്കാനും അപ്പോൾ തന്നെ നടപടിയെടുക്കാനും ഏഴ് അംഗ ഐടി സെല്ലിനെയും അഞ്ചംഗ അഭിഭാഷക സംഘത്തെയും മന്ത്രി നിയോഗിച്ചു. മുസ്ലിം ലീഗിന്റെ സൈബർ വിങ്ങുകളാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. “നേരിട്ടുള്ള സംവാദത്തിന് ക്ഷണിച്ചപ്പോൾ തയ്യാറാകാത്തവർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഒളിപ്പോര് നടത്തുകയാണ്. കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും,” മന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം വാളയാർ അമ്മയെ ഉപയോഗിച്ച് തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങൾ ഇപ്പോൾ ആവർത്തിക്കുകയാണെന്നും വോട്ടെടുപ്പ് വരെയുള്ള അടുത്ത മണിക്കൂറുകൾ കടുത്ത അപവാദ പ്രചരണത്തിന്റേതാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. വ്യക്തിഹത്യയിലൂടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാമെന്ന യുഡിഎഫ് മോഹം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശന് വനവാസത്തിന് പോകേണ്ടി വരും; ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്നും കെ. സുധാകരൻ





