തിരുവനന്തപുരം: വനിതാ ചലച്ചിത്രപ്രവര്‍ത്തകയോട് മോശമായ പെരുമാറിയെന്ന കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് ഹാജരായത്. അദ്ദേഹംത്തിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന് ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്.
ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ സെലക്ഷന് കമ്മിറ്റി ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. സിനിമകളുടെ സെലക്ഷനിടെ കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം നടന്നത്. ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ജൂറി അംഗങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിലെ തന്റെ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലെത്തിയ കുഞ്ഞുമുഹമ്മദ് പരാതി നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡനം: മാട്രിമോണിയൽ സൈറ്റുകൾ വഴി സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ അറസ്റ്റിൽ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കപട വിവാഹം, പീഡനം, സ്വർണ്ണം തട്ടൽ: സ്കൂൾ അധ്യാപകനെതിരെ കേസ്





